Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീകരണ പ്രവൃത്തി നടന്ന പോലൂർ മഹല്ല് ജുമാ മസ്ജിദ് ഉദ്ഘാടനം വെള്ളിയാഴ്ച്ച

02 May 2024 13:25 IST

- Koya kunnamangalam

Share News :



കുന്ദമംഗലം :നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ പോലൂർ മഹല്ല് ജുമാമസ്ജിദ് നാളെ മഗ് രിബ് നമസ്കാരത്തിന് നേതൃത്വം നൽകി കോഴിക്കോട് വലിയ ഖാളി പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ ശൈഖുനാ പി പി ഉമ്മർ മുസ്ലിയാർ കൊയ്യോട്, ഹൈത്തം അബ്ദുൽ ദഹീം സ്വാലിഹ്(ഈജിപ്ത്) എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ആബിദ് ഹുദവി തച്ചണ്ണ,സിദ്ദീഖ് വാഫി ആലിൻതറ എന്നിവർ വിവിധ വിഷയങ്ങളിലായി പ്രഭാഷണം നിർവഹിക്കും.

സയ്യിദ് മാനു തങ്ങൾ വെള്ളൂർ ദിക്റ് ദുആ സദസ്സിന് നേതൃത്വം നൽകും.

ജലീൽ ഫൈസി പാറന്നൂർ സിഎം വലിയുള്ളാഹി അനുസ്മരണ പ്രഭാഷണം നടത്തും.

മഹല്ല് ഖത്തീബ് ഹാഫിള് താജുദ്ദീൻ ഫൈസി മജ്ലിസുന്നൂർ ആത്മീയ സദസ്സിന് നേതൃത്വം നൽകും.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ സയ്യിദന്മാരും പണ്ഡിതന്മാരും സാദാത്തീങ്ങളും പങ്കെടുക്കും.

Follow us on :

More in Related News