Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2024 20:53 IST
Share News :
ചാവക്കാട്:തിരുവത്ര ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 12,13 തിയ്യതികളിൽ(ഞായർ,തിങ്കൾ)വിവിധ പരിപാടികളോടെ ആഘോഷിക്കും.രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടക്കും.പൂജകൾക്ക് ക്ഷേത്രം തന്ത്രി വെള്ളത്തിട്ട് കിഴക്കേടത്ത് മന ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.12-ആം തിയ്യതി(ഞായറാഴ്ച്ച)രാവിലെ 10-ന് ഉച്ചപൂജ,10.30-ന് മുത്തപ്പൻ സ്വാമിക്ക് കളം,3-ന് വിഷ്ണുമായ സ്വാമിക്ക് കളം,വൈകിട്ട് 6-ന് ദീപാരാധന,7.30-ന് ഭുവനേശ്വരി ദേവിക്ക് വിശേഷാൽ പൂജ,8.30-ന് കരിങ്കുട്ടി സ്വാമിക്ക് കളം എന്നിവ ഉണ്ടാകും.കളങ്ങൾക്ക് വല്ലച്ചിറ വിജീഷ് നേതൃത്വം നൽകും.13-ആം തിയ്യതി(തിങ്കളാഴ്ച്ച)രാവിലെ 5.30-ന് മഹാഗണപതി ഹോമം,7-ന് ഉഷപൂജ,8-ന് കലശപൂജ,8.30-ന് നവകം,പഞ്ചഗവ്യം,കലശാഭിഷേകം,9.30-ന് ബ്രഹ്മരക്ഷസിന്‍റെ തറയിൽ വിശേഷാൽ പൂജയും,നാഗങ്ങൾക്ക് പാലും നൂറും,11-ന് നടക്കൽ പറ വഴിപാട്,12.30-ന് പ്രസാദ ഊട്ട്,വൈകിട്ട് 6-ന് ദീപാരാധന,7.30-ന് തിരുവത്ര ഗ്രാമകുളം ശ്രീകാർത്ത്യായനി ഭഗവതി മഹാ ബ്രഹ്മരക്ഷസ്സ് ക്ഷേത്രത്തിൽ നിന്നും താലം പുറപ്പെടൽ,8.30-ന് മണത്തല ജനാർദ്ദനൻ ആൻഡ് പാർട്ടിയുടെ തായമ്പക,9-ന് ഭഗവതിക്ക് കളംപാട്ട്,12-ന് ക്ഷേത്രം മേൽശാന്തി സർവ്വശ്രീ കളരിക്കൽ ഉണ്ണിപ്പണിക്കരുടെ കാർമ്മികത്വത്തിൽ വടക്കൻ വാതുക്കൽ ഗുരുതി സമർപ്പണവും,ശേഷം നട അടയ്‌ക്കൽ എന്നിവയും ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.