Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2024 23:03 IST
Share News :
കൊണ്ടോട്ടി: നഗരസഭയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള നിയമ ബോധവൽക്കരണ ഏകദിന ശില്പശാല 'സമഗ്രത' ജില്ലാതല ഉദ്ഘാടനം ചുണ്ടക്കാടൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജില്ലാ സിവിൽ ജഡ്ജ് എം സാബിർ ഇബ്രാഹിം ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഷ്‌റഫ് മടാൻ അധ്യക്ഷത വഹിച്ചു.
ഭിന്നശേഷി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നിയമപരമായി ലഭിക്കുന്ന അവകാശങ്ങൾ, ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ചും, നിയമപരിരക്ഷ സംബന്ധിച്ചും ബോധവൽക്കരിക്കുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്ന നീതി ബോധവൽക്കരണ ക്യാമ്പിൽ മുന്നൂറോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.
സ്ഥിരസമിതി അധ്യക്ഷരായ കെ പി ഫിറോസ്, എ മുഹിയുദ്ദീൻ അലി, കൗൺസിലർമാരായ സാലിഹ് കുന്നുമ്മൽ, ഫൗസിയ, ഷാഹിദ, എംടി സൗദാബി, കെ കെ ബിന്ദു, ഉമ്മുകുൽസു, താഹിറ, ഫാത്തിമ, കൊണ്ടോട്ടി സബ് ഇൻസ്പെക്ടർ വിജയൻ, ജെ സി ഐ പ്രസിഡണ്ട് പിഇ സാദിഖ്, പരിവാർ പ്രസിഡണ്ട് അഷ്റഫ് കാപ്പാടൻ, നാലകത്ത് മജീദ്, നഗരസഭാ സെക്രട്ടറി ഫിറോസ്ഖാൻ എന്നിവർ പ്രസംഗിച്ചു. ഷീബ മുംതാസ്, എ വി നദീറ, ജിഷോ ജെയിംസ് എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.