Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോളിങ് ഡ്യൂട്ടി: ഉദ്യോഗസ്ഥരെ ആദരിച്ചു

16 Jul 2024 17:11 IST

Jithu Vijay

Share News :



മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പിന് ജില്ലയിലെ പോളിങ് ബൂത്തുകളില്‍ മാതൃകാപരമായി ഡ്യൂട്ടി നിര്‍വ്വഹിച്ച ഭിന്നശേഷിക്കാരായ പോളിങ് ഉദ്യോഗസ്ഥരെ ജില്ലാ തിര‍ഞ്ഞെടുപ്പു വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഇവര്‍ക്കുള്ള അനുമോദന പത്രം കൈമാറി. ജി.എച്ച്.എസ്.എസ്. തുവ്വൂരിലെ അധ്യാപകന്‍ അബ്ദുല്‍ സമദാനി, ഒതുക്കുങ്ങല്‍ ജി.എച്ച്.എസ്.എസിലെ അധ്യാപകന്‍ നടുതൊടി കൂരിമണ്ണില്‍ മുഹമ്മദ് യൂനുസ്, മേലാറ്റൂര്‍ എ.ഇ.ഒ ഓഫീസിലെ ക്ലര്‍ക്ക് കെ. നൗഷാദ്, വേങ്ങര ജി.എം.വി.എച്ച്.എസ്.എസിലെ അധ്യാപകന്‍ എം. മുഹമ്മദ് റഫീഖ്, അസിസ്റ്റന്റ് സെയില്‍സ് ഓഫീസര്‍ സാലിഹ്.ടി, ജൂനിയര്‍ കോ-ഓപറേറ്റീവ് ഓഡിറ്റര്‍ മുഹമ്മദ് ജംഷീര്‍, വെളിയങ്കോട് ജി.എച്ച്.എസ്.എസ്. അധ്യാപകന്‍ എ.എന്‍ നിജുമോന്‍, മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ക്ലര്‍ക്ക് കെ. അക്ബര്‍ അലി എന്നിവരെയാണ് ആദരിച്ചത്.

Follow us on :

More in Related News