Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോവിന്ദച്ചാമി പിടിയിൽ ; ഒളിച്ചിരുന്നത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ

25 Jul 2025 11:04 IST

Jithu Vijay

Share News :

കണ്ണൂർ : ജയിൽചാടിയ ഗോവിന്ദച്ചാമിയെ പോലീസ് പിടികൂടി. കണ്ണൂരിലെ തളാപ്പ് ഭാഗത്തുള്ള ഒരു വീട്ടിലെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വാഹനത്തിലേക്ക് മാറ്റി. ​ഗോവിന്ദച്ചാമി പിടിയിലായതായി സിറ്റി പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചു.


കറുത്ത ഷർട്ടും കറുത്ത പാന്റുമണിഞ്ഞാണ് ​ഗോവിന്ദച്ചാമി രക്ഷപ്പെട്ടിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 4.15 നും 6.30 നും ഇടയിലാണ് ജയിൽ ചാടിയത്. തുണി ഉപയോ​ഗിച്ച് മതിൽ ചാടുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോ​ഗസ്ഥൻ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ​ഗോവിന്ദ​ച്ചാമിയെ പിടികൂടുകയുണ്ടായത്. ജയിൽ ചാടിയെന്ന വിവരമറിഞ്ഞ് 5 മണിക്കൂറിനുള്ളിലാണ് ​ഗോവിന്ദച്ചാമിയെ പിടികൂടിയത്.







Follow us on :

More in Related News