Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2024 10:23 IST
Share News :
തിരക്ക് കുറയ്ക്കാൻ ജൂലായ് രണ്ടുമുതൽ ഷൊർണൂർ-കണ്ണൂർ റൂട്ടിൽ ആഴ്ചയിൽ നാലുദിവസം പാസഞ്ചർ തീവണ്ടി റെയിൽവേ പ്രഖ്യാപിച്ചു. ഷൊർണൂർ-കണ്ണൂർ വണ്ടി (06031) ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും കണ്ണൂർ -ഷൊർണൂർ വണ്ടി (06032) ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമാണ്. 10 ജനറൽ കോച്ചുകളുള്ള വണ്ടി തത്കാലം ഒരുമാസത്തേക്കാണ്. വൈകിട്ട് 3.40-ന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന വണ്ടി പട്ടാമ്പി-3.54, കുറ്റിപ്പു റം-4.13, തിരൂർ-4.31, താനൂർ- 4.41, പരപ്പനങ്ങാടി-4.49, ഫറൂഖ്-5.15, കോഴിക്കോ ട്-5.30, കൊയിലാണ്ടി-6.01, വട കര-6.20, മാഹി-6.33, തലശ്ശേ രി-6.48 എന്ന സമയക്രമത്തിൽ 7.40-ന് കണ്ണൂരിലെത്തും. കണ്ണൂ രിൽനിന്ന് രാവിലെ 8.10-ന് പുറപ്പെടുന്ന വണ്ടി തലശ്ശേരി-8.25, മാഹി-8.36, വടകര-8.47, കൊ യിലാണ്ടി-9.09, കോഴിക്കോട് -9.45, ഫറോക്ക്-10.05, പരപ്പ നങ്ങാടി-10.17, താനൂർ-10.26, തിരൂർ-10.34, കുറ്റിപ്പുറം-10.49, പട്ടാമ്പി-11.01 എന്ന സമയക്രമത്തിൽ 12.30-ന് ഷൊർണൂരെത്തും.
Follow us on :
Tags:
More in Related News
Please select your location.