Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 09:08 IST
Share News :
എറണാകുളം- തൊഴിലാളികളെയും പാവപ്പെട്ടവരെയും സാധാരണക്കാരെയും സംരക്ഷിക്കാൻ പിണറായി സർക്കാരിന് കഴിയുന്നില്ലെന്നും കേരള ചരിത്രത്തിലെ ഏറ്റവും നിർഭാഗ്യകരമായ സാഹചര്യങ്ങളിലൂടെയാണ് നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് കടന്നുപോകുന്നതെന്നും മുൻ കെപിസിസി പ്രസിഡൻ്റും മുൻ നിയമസഭാ സ്പീക്കറുമായ വി.എം. സുധീരൻ അഭിപ്രായപ്പെട്ടു .
കോർപ്പറേറ്റുകൾക്കും ബഹുരാഷ്ട്ര കുത്തകകൾക്കുമെതിര നിരന്തരമായി സമരം നയിച്ച് അധികാരത്തിൽ വന്ന ഇടത് സർക്കാർ കോർപ്പറേറ്റുകൾക്കും സമ്പന്നന്മാർക്കും തണൽ വിരിക്കുന്നത് തൊഴിലാളികളെ ചൂഷണം ചെയ്താണെന്നും ഇത് തൊഴിലാളി സമൂഹം ഒരിക്കലും സഹിക്കില്ലെന്നും സുധീരൻ പറഞ്ഞു.
ഇടത് സർക്കാരിന് ക്ഷേമനിധികളെ സംരക്ഷിക്കാനുള്ള താല്ലര്യമില്ലെന്നത് ക്ഷേമനിധികളുടെ തകർച്ചയ്ക്ക് ആക്കംകൂട്ടി എന്നും സുധീരൻ കൂട്ടിച്ചേർത്തു
ഇതിനെതിരെയുള്ള വലിയ പ്രക്ഷോഭം നമ്മുടെ നാട്ടിൽ ഉയർന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ക്ഷേമനിധികൾ ഇത്രയേറെ തകർച്ച നേരിട്ട മറ്റൊരു കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടല്ലെന്നും ഈ തകർച്ചയുടെ പൂർണ്ണ ഉത്തരവാദിത്വം സിപിഎമ്മിനും ഇടതുപക്ഷ മുന്നണിക്കുമാണെന്നും വി. എം .സുധീരൻ പറഞ്ഞു.
കഴിഞ്ഞ 15 മാസമായി നിർമ്മാണ തൊഴിലാളികൾക്ക് ക്ഷേമപെൻഷനോ ക്യാൻസർ രോഗികൾ അടക്കമുള്ളവരുടെ ചികിത്സാ ആനുകൂല്യങ്ങളൊ ലഭിക്കുന്നില്ലെന്നും സർക്കാർ ഇതിന് തെല്ലുപോലും ശ്രദ്ധ കൊടുക്കുന്നില്ലെന്നും സുധീരൻ പരാതിപ്പെട്ടു.
നിർമ്മാണ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് ക്ഷേമനിധി രൂപീകരിക്കാൻ മുൻകൈയെടുത്ത കെ കെ എൻ ടി സിയ്ക്ക് സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെ സമരം ചെയ്യാനുള്ള മൗലികമായ ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ കെ എൻ ടി സി ) സംസ്ഥാന കമ്മിറ്റിയും കെ കെ എൻ ടി സി സ്ഥാപക നേതാവുമായ കെപിഎൽ സിബിഎസ് മാസ്റ്ററുടെ സ്മരണാർത്ഥം രൂപീകരിച്ചിട്ടുള്ള കെ' പി .എൽ സേബിയൂസ് മാസ്റ്റർ സ്മാരക ട്രസ്റ്റും സംയുക്തമായ ഏർപ്പെടുത്തിയിട്ടുള്ള പത്താമത് സ്മാരക പുരസ്കാരം
പ്രമുഖ ഗാന്ധിയനും തൊഴിലാളി നേതാവും സന്നദ്ധസംഘടനാ പ്രവർത്തകനായ കെ.എ .ചന്ദ്രന് (പാലക്കാട്) സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Follow us on :
Tags:
More in Related News
Please select your location.