Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2024 19:34 IST
Share News :
കടുത്തുരുത്തി: വൈക്കം റോഡ് (ആപ്പാഞ്ചിറ )
റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി.
വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എംപിയുടെ നേതൃത്വത്തില്‍ നടത്തിയ ജനസദസ്സില്‍ നിവേദനങ്ങള്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എം പി
ആപ്പാഞ്ചിറ പൗരസമിതി സെക്രട്ടറി അബ്ബാസ് നടയ്ക്കമ്യാലില്‍, ത്രിതല പഞ്ചായത്ത് മെമ്പര്‍മാരായ പുഷ്പാ മണി, നോബി മു ണ്ടയ്ക്കല്‍,സ്റ്റീഫന്‍ പാറാവേലി,യൂസേഴ്‌സ് ഫോറം പ്രതിനിധി റിനോഷ് തുടങ്ങിയവര്‍ നിവേദനം നല്‍കി.
വഞ്ചിനാട് ,എക്‌സ്പ്രസ് ,വേണാട് ,മലബാര്‍ ,രാജ്യ റാണി ,അമൃത, പരശുറാം, വേളാങ്കണ്ണി സ്‌പെഷ്യല്‍,ശബരി, ചെന്നൈ മെയില്‍, ബാംഗ്ലൂര്‍ ഐലന്‍ഡ്, പൂനെ തുടങ്ങിയ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് പൗരസമിതി നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ജനസദസ് മോന്‍സ് ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷന്‍ അമൃത് ഭാരത് സ്‌റ്റേഷനാക്കി ഉയര്‍ത്തി വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈക്കം മീനച്ചില്‍ താലൂക്കുകളിലെ ജനങ്ങള്‍ക്ക് യാത്രാദുരിതം പരിഹരിക്കാന്‍ കൂടുതല്‍ എക്‌സ് പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റേപ്പ് അനിവാര്യമാണെന്ന് മോന്‍സ് ജോസഫ് എം എല്‍ എയും ചൂണ്ടിക്കാട്ടി.
നിലവില്‍ സ്‌റ്റോപ്പുള്ള കേരള ,ഗുരുവായൂര്‍ ,പാലരുവി എക്‌സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം റിസര്‍വേഷന്‍ കൗണ്ടര്‍ അടിയന്തരമായി അനുവദിക്കണമെന്ന് ആപ്പാഞ്ചിറ പൗരസമിതി ആവശ്യപ്പെട്ടു
മണ്ഡല മകരവിളക്ക് കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തുന്ന തീര്‍ത്ഥാടകര്‍ക്ക്‌വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രം, മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തുന്നതിന് ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് വൈക്കം റോഡില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
പാര്‍ക്കിങ്ങിനായി വൈക്കം റോഡ് സ്‌റ്റേഷനില്‍ എത്തിക്കുന്ന ട്രെയിനുകള്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ പാര്‍ക്കുചെയ്യാതെ നാലാമത്തെ ട്രാക്കില്‍ മാറ്റി പാര്‍ക്കുചെയ്യിക്കണമെന്നും ഫ്‌ലാറ്റ് ഫോമിന്റെ രണ്ടറ്റത്തും ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും ആവശ്യം ഉയര്‍ന്നു.
ഗ്രാമപഞ്ചായത്ത് മെമ്പര്‍ സ്റ്റീഫന്‍ പാറാവേലി അധ്യക്ഷത വഹിച്ചു.കടുത്തുരുത്തി താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍,ജില്ലാ പഞ്ചായത്ത് മെമ്പര്‍ പുഷ്പാമണി,ഗ്രാമപഞ്ചായത്തംഗം നോബി മുണ്ടയ്ക്കല്‍,മോഹന്‍ ഡി ബാബു,അബ്ബസ് നടയ്ക്കമ്യാലില്‍,അഡ്വ.കെ എം ജോര്‍ജ് കപ്ലിക്കുന്നേല്‍,പി കെ കുഞ്ഞുകുഞ്ഞ്പുള്ളോംകാല,ബി അനില്‍കുമാര്‍,മാഞ്ഞൂര്‍ മോഹന്‍കുമാര്‍,പോള്‍സണ്‍ ജോസഫ്,ചന്ദ്രബോസ് ഭാവന, ,ജെയ്‌സണ്‍ പുല്ലാപ്പള്ളി,ഇ ഡി ഉണ്ണി,അഡ്വ.ജെയ്‌സണ്‍ ജോസഫ്,സജിമോന്‍ വര്‍ഗീസ്,ഷാജി കാലായില്‍,ജയിംസ് പാറക്കല്‍,സുര കൊടുന്തല,ജോസഫ് തോപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.