Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊടുപുഴയിലെ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് മരിച്ചു

09 Oct 2024 18:54 IST

ജേർണലിസ്റ്റ്

Share News :


തൊടുപുഴ: തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി യുവാവ് മരിച്ചു. തൊടുപുഴ ശാസ്താംപാറ പുറമ്പോക്കില്‍ വീട്ടില്‍ വി.എസ് സജീവ് (40) ആണ് മരിച്ചത്. കിഡ്‌നി, ടിബി, ശ്വാസതടസം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു സജീവ്. ചൊവ്വാഴ്ചയാണ് ഭാര്യമാതാവിനൊപ്പം ആശുപത്രിയില്‍ അഡ്മിറ്റായത്. രാത്രി 8.30 ഓടെ ഭക്ഷണം കഴിക്കാനാവശ്യപ്പെട്ടെങ്കിലും വേണ്ടെന്ന് പറഞ്ഞ് മുകളിലേക്ക് പോവുകയായിരുന്നു. ശേഷം സ്റ്റെയറിന് ഇടയിലുള്ള വിടവിലൂടെ താഴേക്ക് ചാടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയില്‍ നെഞ്ചിനേറ്റ പരുക്കാണ് മരണകാരണം. പട്ടയംകവലയ്ക്കടുത്ത് ശാരദക്കവലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു കൂലിപ്പണിക്കാരനായ സജീവ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം വ്യാഴം രാവിലെ 10ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തില്‍. ഭാര്യ: കെ.വി ദിവ്യ. മക്കള്‍: ആദിത്യന്‍ സജീവ്, ആദവ് സജീവ്.


Follow us on :

More in Related News