Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2024 18:05 IST
Share News :
കോട്ടയം; കോട്ടയം ജില്ലയിൽ നഗരത്തിൽ അതിശക്തമായ മഴ. കോട്ടയത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉച്ചയോടെ പിൻവലിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ശക്തമായ മഴ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇപ്പോഴും തുടരുകയാണ്.
ജലാശയങ്ങളിലും റോഡുകളിലും എല്ലാം വെള്ളം നിറഞ്ഞു. ഇന്ന് ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുകയാണ്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി/മിന്നൽ/കാറ്റ് (30 -40 km/hr) കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിഴ്നാട് ആന്ധ്രാ തീരത്തിനു അകലെയായി ന്യൂനമർദ്ദം (Low Pressure Area) രൂപപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.