Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജ്യം ഭരിക്കുന്നത് പാർലമെൻ്റിനെ മാനിക്കാത്തവർ; അഹമ്മദ് ദേവർകോവിൽ

04 Feb 2025 18:12 IST

Jithu Vijay

Share News :


തിരൂർ : ജനാധിപത്യത്തിൻ്റെ നെടുംതൂണായ ഇന്ത്യൻ പാർലമെൻ്റിനെ ഇരുട്ടിൽ നിർത്തി ഭരണഘടന വിരുദ്ധവും മതേതര താൽപര്യങ്ങൾക്ക് ഹാനികരവുമായ തീരുമാനങ്ങളാണ് രാജ്യം ഭരിക്കുന്ന കേന്ദ്ര സർക്കാർ പിന്തുടരുന്നത്.

ബ്രിട്ടീഷുകാരുടെ പാത പിന്തുടർന്ന് ജനങ്ങളെ മതകീയമാക്കി വേർതിരിച്ച് കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. വിപൽകരമായ 

ഈ നീക്കത്തിൻ്റെ ഭാഗമാണ് വഖഫ് ബിൽ ഭേദഗതി കൊണ്ട് വരുന്ന നീക്കമെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻ്റും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർ കോവിൽ എം.എൽ.എ  പറഞ്ഞു. 


ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയുടെ 

"കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്" എന്ന ക്യാംപയിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതേതര സായാഹനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷതയുടെ വിളനിലമായ കേരളത്തിലെ മനുഷ്യർക്കിടയിൽ മതവിഭാഗീയതയുടെ വിത്തെറിയാനാണ് ചില ദുഷ്ടശക്തികൾ

ശ്രമിക്കുന്നത്. മുനമ്പം വഖഫ് പ്രശ്നത്തിൽ കുറ്റകരമായ നിലപാടാണ് കേരളത്തിലെ ലീഗ് സംസ്ഥാന നേതൃത്വം 

സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് തയ്യിൽ സമദ് അധ്യക്ഷത വഹിച്ചു.


ഇനാഫ് സംസ്ഥാന പ്രസിഡൻ്റ് 

ഹാശിം അരിയിൽ പ്രമേയ പ്രഭാഷണം നടത്തി. ഐ.എൻ.എൽ 

ജില്ലാ ഭാരവാഹികളായ ആലി മുഹമ്മദ് ഹാജി, നാസർ ചെനക്കലങ്ങാടി,പറാട്ടി കുഞാൻ, റഫീഖ് പെരുന്തല്ലൂർ, ബഷീർ ചേളാരി, എ.കെ സിറാജ്, എൻ.പി ശംസുദ്ധീൻ, സലീം പൊന്നാനി, കെ.പി അബ്ദുറഹിമാൻ ഹാജി, എൻ. വൈ.എൽ ജില്ലാ നേതാക്കളായ പി.പി അർശദ് , പി.കെ മിസ്റാൻ, ആദിൽ

 പുള്ളാട്ട്, എന്നിവർ പ്രസംഗിച്ചു.



Follow us on :

More in Related News