Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം റെയിൽവേ മെമു ഷെ‍ഡിന്റെ വികസനം ഡിസംബറിൽ പൂര്‍ത്തിയാകും.

24 May 2024 12:40 IST

R mohandas

Share News :

കൊല്ലം: മെമു ഷെ‍ഡിന്റെ വികസനം ഈ വർഷം ഡിസംബറിൽ പൂര്‍ത്തിയാകും.

പതിനാറു കോച്ചുകള്‍ അറ്റകുറ്റപ്പണി നടത്താവുന്ന രീതിയിലാണ് നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്നത്.

തിരുവനന്തപുരം ഡിവിഷനിൽ ഓടുന്ന ഒന്‍പതു മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണികളാണ് കൊല്ലം മെമു ഷെഡില്‍ നടക്കുന്നത്. നിലവില്‍ ഒന്‍പതു കോച്ചുകൾക്കായുള്ള പിറ്റ്‌ലൈൻ മാത്രമാണ് ഇവിടെയുളളത്. കൂടുതല്‍ കോച്ചുകള്‍ ഉളള മെമു ട്രെയിനിന്റെ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്നാട്ടിലെ ഈറോഡില്‍ എത്തിക്കണം. ഇതിന് പരിഹാരമായാണ് കൊല്ലം മെമു ഷെഡിന്റെ വികസനം. 


ഈ വര്‍ഷം ഡിസംബറില്‍ ആധുനിക സൗകര്യങ്ങളോടെയുളള പിറ്റ് ലൈന്‍ പൂര്‍ത്തിയാകുമ്പോള്‍ 16 കോച്ചുകളുള്ള മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണി കൊല്ലത്ത് നടത്താനാകും. നിലവില്‍ തിരുവനന്തപുരം ഡിവിഷനിലെ അഞ്ച് മെമു ട്രെയിനുകൾ 12 കോച്ചുകളുടേതാണ്. നാലെണ്ണത്തിന് എട്ടു കോച്ചുകള്‍ വീതമുണ്ട്. ഇരുപത്തിനാലു കോടി രൂപയാണ് മെമു ഷെഡ് വികസനത്തിനായി അനുവദിച്ചിരിക്കുന്നത്. വീൽ ലെയ്ത്ത് മെഷീൻ സൗകര്യവും പുതിയ കേന്ദ്രത്തിലുണ്ടാകും.

Follow us on :

More in Related News