Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിഷുവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി.

12 Apr 2024 18:56 IST

UNNICHEKKU .M

Share News :





മുക്കം: വിഷു വാഘോഷത്തെ വരവേൽക്കാൻ  നാടും നഗരവും ഒരുക്കങ്ങൾ തകൃതിയിൽ. വിഷു നാളിൽ വന്നെത്തുന്ന വിഷു പക്ഷികളുടെ പാട്ട് ഇക്കുറിയും കേൾക്കാനില്ല അതേസമയം വിഷു വിൻ്റെ വരവറിയിച്ച് പൂത്തലഞ്ഞി പരിലസിച്ചിരുന്ന കൊന്ന പൂക്കൾ നേരത്തെ പൂത്തതിനാൽ പൂക്കൾ ലഭിക്കാൻ അൽപ്പം പ്രയാസവും നേരിടുകയാണ്. . മലയാളികൾക്ക് പുതുവർഷത്തിൻ്റെ കാർഷിക സമൃദ്ധിയും,സംസ്ക്കാരവും വിളിച്ചോതി കൊണ്ട് വിഷുവിൻ്റെ വരവിനെ വർണ്ണാഭമാക്കാനുള്ള തിരക്കും ഇക്കുറി നേരത്തെ തുടങ്ങി കഴിഞ്ഞു. കടുത്ത ചൂടും വിഷുവിൻ്റെ ആഘോഷ പൊലിമയിൽ മങ്ങലേൽപ്പിച്ചിട്ടുണ്ട്. ആകാശനീലിമയിൽ വർണരാചി വിടർത്തി വിസ്മയ കാഴ്ച്ചകൾ ഒരുക്കുന്ന രിതിയിലുള്ള ഡിജിറ്റൽ പടക്കക്കങ്ങൾ വാങ്ങിക്കൂട്ടാനും കടകളിൽ വെള്ളിയാഴ്ച നല്ല തിരക്കായിരുന്നു. പലയിടങ്ങളിലും കണി വെളളി വിളവെടുപ്പും നേരത്തെ തന്നെ സജീവക്കിയിരുന്നു. ഇക്കാരണത്താൽ കണിവെള്ളരി ഇക്കുറി വി പണിയിൽ ധാരാളമായി എത്തിയിരിക്കയാണ്.  കണിയൊരുക്കേണ്ട കാർഷികവിഭവങ്ങളായ കണിവെള്ളരിയും, മാങ്ങയും, ചക്കയും തേങ്ങയും, നെല്ലും, അരിയും, അടക്കയും, വെറ്റിലയും, കഥളിപ്പഴവും, കണിക്കൊന്ന പൂക്കളും, കണിയപ്പവും, കൃഷ്ണ വിഗ്രഹവും, വാൽ കണ്ണാടിയുമൊക്കെ സജ്ജീകരണത്തിനുള്ള ഒരുക്കങ്ങൾ ഒരു ഭാഗത്ത് ആവേശത്തോടെയുള്ള പ്രകടനങ്ങളാണ് എല്ലായിടത്തുംനടക്കുന്നുത്,മേടമാസപിറവിയുടെ പുലരിയോടെ ഒരു വർഷ കാലത്തെ കണി ഫലത്തിൻ്റെ പ്രത്യാശകളുമായി വീണ്ടും വിഷു ഞായറാഴ്ച്ച സമാഗതമാവുകയായി. കണികൊന്ന പൂമരങ്ങൾ പലയിടത്തും കാലം തെറ്റി പൂത്തുലഞ്ഞു കൊഴിഞ്ഞ് പോയതിനാൽ ആവശ്യത്തിന് ലഭിക്കാത്തതും വിഷു വിൻ്റെ മുഖ്യ പൂവായ കൊന്ന പൂക്കൾക്ക് ഏറെ ബുദ്ധിമുട്ടു നേരിടുന്നുണ്ട്. മറുനാടൻ കൊന്ന പൂക്കളും പലരും ഇത് കാരണം ആശ്രയിക്കേണ്ടി വരുന്ന മട്ടാണ്. ഒരു ഇല പോലുമില്ലാതെ ഗ്രാമങ്ങിലെ വീട്ടുമുറ്റങ്ങളിൽ ഏപ്രിൽ മാസമായാൽ കൊന്ന പൂക്കൾ വിടർന്ന് പരിലസിക്കുന്നതും ഇളം കാറ്റിൽ ആടിയുലയുന്ന വർണ്ണ കാഴ്ച്ചകളുടെ വസന്തം ഒരോ വിഷുകാലവും മനം കുളിർത്താണ് കടന്ന് പോയിരുന്നത്. .ഒരോ വിഷുകാലത്തിൻ്റെ വരവറിയിച്ച് വിഷു പക്ഷികൾ മരചില്ലകളിലെ മറവിലിരുന്ന് വിത്തും കൈക്കോട്ടും വെക്കം കൈയേന്ത്.. കള്ളൻചക്കയിട്ടു കണ്ടാ മിണ്ടണ്ട ചക്കക്കുപ്പുണ്ടോ? കൊണ്ടായതിന്നോട്ടെ എന്ന സുന്ദര ഇരടികളുടെ താളവുമായി വിരുന്നെത്തുന്ന കാലമുണ്ടായിരുന്നു. വിഷുക്കാലെത്തെ വിഷു പക്ഷികൾ ഇനി ഓർമ്മകളിലായി മാറുമെന്നാണ് പഴമക്കാർ പറയുന്നത്..

Follow us on :

More in Related News