Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ബി.കെ. എം. യു വിൻ്റെ നേതൃത്വത്തിൽ വൈക്കം താലൂക്ക് ഓഫിസിലേയ്ക്ക് മാർച്ചും, ധർണ്ണയും നടത്തി.

27 Sep 2024 16:21 IST

santhosh sharma.v

Share News :

വൈക്കം: കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ബി.കെ. എം. യു എ ഐ ടി യു സി യുടെ നേതൃത്വത്തിൽ വൈക്കം താലൂക്ക് ഓഫിസിലേയ്ക്ക് മാർച്ചും, ധർണ്ണയും നടത്തി. ധർണ്ണാ സമരം ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി ജോൺ വി. ജോസഫ് ഉദ്ഘാടനം ചെയ്തു. സൗദാമിനി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. പി. സുഗതൻ, കെ.അജിത്ത്, പി.എസ് പുഷ്ക്കരൻ, എം.ഡി ബാബുരാജ്, പി.ജി ത്രിഗുണ സെൻ, റോബിൻ ജോസഫ്, ടി.എം സദൻ തുടങ്ങിയവർ പ്രസംഗിച്ചു. ക്ഷേമനിധി പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കുക, കർഷക തൊഴിലാളി ക്ഷേമനിധിയോടുള്ള സർക്കാരിൻ്റെ വിരുദ്ധ നിലപാട് തിരുത്തുക, ക്ഷേമനിധി അംഗങ്ങൾക്ക് കൊടുത്ത് തീർക്കേണ്ട കുടിശിഖയായ ആനുകൂല്യങ്ങൾ കൊടുത്ത് തീർക്കുവാൻ വേണ്ടി സർക്കാർ 500 കോടി രുപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിക്ഷേധ സമരം സംഘടിപ്പിച്ചത്. ധർണ്ണാ സമരത്തിന് മുന്നോടിയായി ഇണ്ടംതുരുത്തി മനയിൽ നിന്നും താലൂക്ക് ഓഫീസിലേക്ക് നടന്ന പ്രതിക്ഷേധ മാർച്ചിൽ നേതാക്കളും പ്രവർത്തകരും അടക്കം നൂറ് കണക്കിന് പേർ പങ്കെടുത്തു.

Follow us on :

More in Related News