Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാലരാമപുരം കൊലപാതകം; പൂജാരി കസ്റ്റഡിയിൽ

31 Jan 2025 12:46 IST

Shafeek cn

Share News :

ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകത്തില്‍ അമ്മ ശ്രീതുവുമായി അടുപ്പമുണ്ടായിരുന്ന പൂജാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരിക്കകം സ്വദേശി പ്രദീപിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കരിക്കകത്ത് മൂകാംബിക മഠം എന്ന പേരില്‍ ഇയാള്‍ ആശ്രമം നടത്തി വരികയായിരുന്നു. പ്രദീപ് കുമാറിന്റെ ഇപ്പോഴത്തെ പേര് ശംഖുമുഖം ദേവീദാസന്‍ എന്നാണ്. മുന്‍പ് കാഥികന്‍ എസ്പി കുമാറായി മാറിയ ഇയാള്‍ അതിന് ശേഷം ദേവീദേവസനെന്ന മന്ത്രവാദിയായി മാറുകയായിരുന്നു. ഇയാളുടെ കൂടെ മന്ത്രവാദങ്ങളില്‍ സഹായിയായി ശ്രീതു പോയിരുന്നു.


കുടുംബത്തിന് സാമ്പത്തിക അഭിവൃദ്ധി നേടുന്നതിന് കുട്ടി തടസ്സമാകുമെന്ന ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ കൊലപാതകമാണോ ഇതെന്നും പൊലീസ് പരിശോധിക്കും. പൂജാരിയെ ചോദ്യം ചെയ്യലിനായി ഇപ്പോള്‍ സ്റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്കകം കൊലപാതകത്തില്‍ പ്രദീപിനും പങ്കുണ്ടോയെന്ന് വ്യക്തമാകും.


ശ്രീതുവിനെതിരെ ഭര്‍ത്താവും ഭര്‍തൃപിതാവും പൊലീസിന് മൊഴി നല്‍കി. മരണത്തില്‍ ശ്രീതുവിന്റെ പങ്ക് പരിശോധിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. തന്നെ ശ്രീതു അനുസരിക്കാറില്ലെന്ന് ശ്രീജിത്ത് പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. അതേസമയം, കൊലപാതകത്തില്‍ അമ്മയെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്ന് റൂറല്‍ എസ്പി കെ.എസ് സുദര്‍ശന്‍ അറിയിച്ചു. പ്രതിയായ ഹരികുമാറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഫോണ്‍ രേഖകളും സാഹചര്യതെളിവുകളും പരിശോധിക്കും. നഷ്ടമായ ചാറ്റുകള്‍ തിരിച്ചെടുത്ത് വാട്‌സാപ്പ് സന്ദേശങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്ന് എസ്പി പറഞ്ഞു.


Follow us on :

More in Related News