Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2024 18:42 IST
Share News :
പുന്നയുർക്കുളം:കൃഷി ഭവൻ ഓഫിസിന് മുന്നിൽ കർഷകരുടെ നേതൃത്വത്തിൽ സത്യാഗ്രഹം തുടങ്ങി.പ്രതികൂല സാഹചര്യത്തിലും നിരവധി യാതനകൾ സഹിച്ചും തുച്ഛമായ വരുമാനം കിട്ടുന്നത് പ്രതീക്ഷിച്ചാണ് കഴിഞ്ഞ വർഷം കർഷകർ കൃഷി ഇറക്കിയത്.വിളവെടുപ്പ് കഴിഞ്ഞ് വിളവ് സംഭരണം നടത്തിയാൽ പലിശക്ക് എടുത്തും,കെട്ടുതാലി പണയം വെച്ചും നടത്തിയ കടം നികത്താൻ കഴിയും എന്നായിരുന്നു കർഷകരുടെ ചിന്ത.എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് ലഭിച്ചിട്ടില്ല.ഉപ്പുങ്ങൾ,പരൂർ പടവ് കർഷകർക്ക് നെല്ല് സംഭരിച്ച ഇനത്തിൽ 5.5 കോടി രൂപയാണ് കിട്ടാനുള്ളത്.സാധാരണ ഒരാഴ്ചക്കുള്ളിൽ കിട്ടാറുള്ള രൂപയാണ് മാസങ്ങളായിട്ടും മുടങ്ങി കിടക്കുന്നത്.ഇതുമൂലം പല കർഷകരും വളരെ അധികം ബുദ്ധിമുട്ടിലാണ്.ഇത്തരം സാഹചര്യത്തിലാണ് കർഷകർ പുന്നയൂർക്കുളം പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷി ഭവൻ മുന്നിൽ സത്യാഗ്രഹം ഇരിക്കാൻ തീരുമാനിച്ചത്.സംഭരിച്ച നെല്ലിന്റെ മുഴുവൻ തുകയും കർഷകർക്ക് വിതരണം ചെയ്യുക,കർഷകരോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹ സമരം നടത്തുന്നത്.ഇന്നലെ(തിങ്കളാഴ്ച്ച) രാവിലെ 10 മണിക്ക് പ്രകടനത്തോടുകൂടിയാണ് സത്യാഗ്രഹ സമരം ആരംഭിച്ചത്.പൊന്നാനി കോൾ സംരക്ഷണ സമിതി പ്രസിഡന്റ് ജയാനന്ദൻ ഉദ്ഘാടനം ചെയ്തു പരൂർ പടവ് കമ്മിറ്റി സെക്രട്ടറി എ.ടി.ജബ്ബാർ സ്വാഗതം പറഞ്ഞു.ഹസ്സൻ തളികശേരി അധ്യക്ഷത വഹിച്ചു.ഷുക്കൂർ കോറോത്തയിൽ,ഹമീദ് ചിറവല്ലൂർ,മുഹമ്മദ് കുട്ടി കോടത്തൂർ,സിദ്ധാർത്ഥൻ മാഷ് ചെറായി,പി.കെ.വിനോദ് തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.