Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2025 23:11 IST
Share News :
കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ സാമൂഹിക–സാംസ്കാരിക പുരോഗതിക്ക് പുതിയ തലവാചകമായി മഹാത്മാ ഗാന്ധി ഓപ്പൺ ഓഡിറ്റോറിയവും ഷി ലോഡ്ജും ഇ.ടി. മുഹമ്മദ് ബഷീർ എം.പി നാടിന് സമർപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലറി അധ്യക്ഷനായി. കുന്ദമംഗലത്തെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സമഗ്ര വേദിയായി ഓപ്പൺ ഓഡിറ്റോറിയം രൂപകല്പന ചെയ്തിട്ടുണ്ടെന്ന് ഇ.ടി പറഞ്ഞു. വനിതകൾക്ക് സുരക്ഷിതവും മാന്യവുമായ താമസ സൗകര്യം ഉറപ്പാക്കുന്ന നവോത്ഥാന പദ്ധതിയാണ് ഷി ലോഡ്ജ്, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ ആവശ്യം മനസിലാക്കി പദ്ധതികൾ യാഥാർഥ്യമാക്കിയ ബ്ലോക്ക് പഞ്ചായത്തിൻ്റെ ദൂരദർശിത്വം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ നീർച്ചാലുകളുടെ മാപ്പിംഗ് പി.ടി.എ റഹീം എം.എൽ.എ പ്രസിഡൻ്റിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ വെച്ച് സ്റ്റേജ് രൂപകൽപ്പന ചെയ്ത ഗവ. എഞ്ചിനീയറിംഗ് കോളേജ് അസോസിയേറ്റ് പ്രഫസർ ഡോ. ദിലീപ് കുമാർ, മേൽനോട്ടം വഹിച്ച ചാത്തമംഗലം പഞ്ചായത്ത് അസി. എഞ്ചിനീയർ ധന്യ എന്നിവരെ എം.പി ഉപഹാരം നൽകി ആദരിച്ചു. അസി. എക്സികുട്ടീവ് എഞ്ചിനീയർ ചിത്ര വാസു റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ മൈമൂന, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി അനിൽകുമാർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ ബാബു നെല്ലൂളി , ടി.പി മാധവൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ അബൂബക്കർ, എം.കെ നദീറ , എൻ ഷിയോലാൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതാസ് ഹമീദ്, എം.എം സുധീഷ് കുമാർ, തളത്തിൽ ചക്രായുധൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.