Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശബരിമല നട ഏപ്രിൽ 10 ന് തുറക്കും ; ഏപ്രിൽ 14 ന് പുലർച്ചെ വിഷുക്കണി ദർശനം

07 Apr 2024 17:44 IST

sajilraj

Share News :

തിരുവനന്തപുരം : മേട മാസപൂജകൾക്കും വിഷു പൂജകൾക്കുമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഏപ്രിൽ 10 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ ശേഷം ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേൽശാന്തി തുറന്ന് വിളക്കുകൾ തെളിക്കും. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽ ശാന്തി അഗ്നി പകർന്നു കഴിഞ്ഞാൽ അയ്യപ്പഭക്തർക്ക് ശരണം വിളികളുമായി പതിനെട്ടാം പടി കയറി അയ്യനെ കണ്ടുതൊഴാനാകും.മാളികപ്പുറം മേൽശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ഭക്തർക്ക് മഞ്ഞൾപ്പൊടി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടാവില്ല. 11 ന് പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. 11 -ാം തീയതി മുതൽ നെയ്യഭിഷേകം ഉണ്ടായിരിക്കും.മേടം ഒന്നായ ഏപ്രിൽ 14 ന് പുലർച്ചെ 3 മണിക്ക് തിരുനട തുറക്കും. തുടർന്ന് വിഷുക്കണി ദർശനവും കൈനീട്ടം നൽകലും. പിന്നേട് പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18 ന് നട അടയ്ക്കും.

Follow us on :

More in Related News