Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുൽത്താന്റെ നാട്ടിൽ കലാമാമാങ്കത്തിന് തിരിതെളിഞ്ഞു.

27 Nov 2024 15:29 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സുൽത്താന്റെ നാട്ടിൽ കലാമാമാങ്കത്തിന് തിരിതെളിഞ്ഞു.

നാല് ദിനരാത്രങ്ങളിലായി തലയോലപ്പറമ്പിൽ നടക്കുന്ന 35-ാം മത് കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ 

'ഇമ്മിണി ബല്യ' മിഠായി ' നുണഞ്ഞ്

മത്സരാർഥികൾ. പ്രധാന വേദിയായ ഏ.ജെ ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ കലോത്സവത്തിൻ്റെ ഉദ്ഘാടനം സി.കെ ആശ എം എൽ എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. വി ബിന്ദു അദ്ധ്യ

ക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻ കാലാ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പ മണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി സുനിൽ ഡി.ഡി ഇൻ ചാർജ് എം.ആർ സുനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു. 17 വേദികളിലായി നടക്കുന്ന 298 മത്സരയിനങ്ങൾക്കൊപ്പം ഇത്തവണ അഞ്ച് ഗോത്രകലകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുളത്തം, മലപ്പുലയാട്ടം, പളിയനൃത്തം, പണിയ നൃത്തം, മംഗലംകളി തുടങ്ങിയവയാണ് അരങ്ങേറുന്നത്. 13 ഉപജില്ലകളിൽ നിന്നായി യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്സ് വിഭാഗങ്ങളിലായി

10,000 വിദ്യാർഥികളാണ് മാറ്റുരക്കുന്നത്.

Follow us on :

More in Related News