Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2024 11:12 IST
Share News :
കുണ്ടേക്കാവ് പാലം ഉദ്ഘാടനം ചെയ്തു
പറവൂർ: ചാത്തനാട് റോഡിൽ വീതികൂട്ടി പുനർനിർമിച്ച കുണ്ടേക്കാവ് പാലം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 50 ശതമാനം റോഡുകളും ബിഎം ബി സി നിലവാരത്തിലുള്ളതാക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അധ്യക്ഷനായി.
2017 - 18 വർഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നാല് കോടി രൂപ ചിലവിട്ട് പൊതുമരാമത്ത് വകുപ്പാണ് പാലം നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കമലാ സദാനന്ദൻ, ഏഴിക്കര പഞ്ചായത്ത് പ്രസിഡൻ്റ് എം എസ് രതീഷ്, ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി പത്മകുമാരി, പിഡബ്ല്യുഡി പാലം വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ അന്ന പാപ്പച്ചൻ, ഉത്തരമേഖല പാലം വിഭാഗം സൂപ്രണ്ടിങ്ങ് എഞ്ചിനീയർ പി കെ രമ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.