Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആറേശ്വരം ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിലെ ഷഷ്ഠി മഹോല്‍സവം വര്‍ണാഭമായി.

17 Nov 2024 16:42 IST

ENLIGHT REPORTER KODAKARA

Share News :

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ആറേശ്വരം ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിലെ ഷഷ്ഠി മഹോല്‍സവം വര്‍ണാഭമായി. വൃശ്ചിക പിറവി ദിനത്തില്‍ ക്ഷേത്രത്തില്‍ നടന്ന ആഘോഷചടങ്ങുകളില്‍ സംബന്ധ്ിക്കാന്‍ ആയിരങ്ങളാണ് ആറേശ്വരം കുന്നിന്‍ മുകളിലെത്തിയത്. 

കൊടകര മേഖലയിലെ ആദ്യത്തെ ഉല്‍സവാഘോഷമായ ആറേശ്വരം ഷഷ്ഠിക്ക് വന്‍ ജനപങ്കാളിത്തമാണ് ഇക്കുറി അനുഭവപ്പെട്ടത്. പുലര്‍ച്ചെ നാലിന് ക്ഷേത്രനട തുറന്നതു മുതല്‍ കുന്നിന്‍ മുകളിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമായിരുന്നു. ശബരിമല വ്രതം നോറ്റ നൂറുകണക്കിന് ഭക്തരാണ് പുലര്‍ച്ചെ ക്ഷേത്രനടയിലെത്തി കറുപ്പണിഞ്ഞ് മാലയിട്ടത്. ക്ഷേത്രചടങ്ങുകള്‍ ഏറന്നൂര്‍ മനക്കല്‍ പ്രസാദ് നമ്പൂതിരി കാര്‍മികത്വം വഹിച്ചു. പത്ത് കാവടി സെറ്റുകളാണ് ആഘോഷത്തില്‍ പങ്കാളികളായത്. രാവിലെ ഒമ്പതോടെ വിവിധ സെറ്റുകളില്‍ നിന്നാരംഭിച്ച കാവടിയാട്ടം ഉച്ചയോടെ മലയടിവാരത്തെത്തി സമാപിച്ചു. കാവിടെ സെറ്റുകളുടെ വക അഭിഷേകവും ക്ഷേത്രത്തില്‍ നടന്നു. ക്ഷേത്രോപദേശക സമിതി പ്രസിഡന്‍ര് എ.കെ.രാജന്‍, സെക്രട്ടറി പി.ആര്‍.അജയഘോഷ്, ട്രഷറര്‍ കെ.ആര്‍.രാധാകൃഷ്ണന്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.സുധീര്‍കുമാര്‍ എന്നിവര്‍ ആഘോഷത്തിന് നേതൃത്വം നല്‍കി.

Follow us on :

More in Related News