Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2024 17:35 IST
Share News :
വടക്കാഞ്ചേരി : നടനും, എം.എല്‍.എ.യുമായ എം. മുകേഷിനെതിരെ വടക്കാഞ്ചേരിയിലും ലൈംഗികാ തിക്രമകേസ് .2011 ൽ ഓട്ടുപാറ എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്തെ റെസിഡൻസിയിൽ
താമസിക്കുമ്പോൾ മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്ന് നടി എസ്.ഐ.ടി ( പ്രത്യേക അന്വേഷണ സംഘം ) ഉദ്യോഗസ്ഥർക്ക് നൽകിയമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് എഫ് .ഐ.ആർ രജിസ്റ്റർ ചെയ്തത്. ചേലക്കരയിൽഒരു സിനിമയുടെ ചിത്രീകരണംനടക്കുന്നതിനിടെയാണ് മുകേഷും,സംഘവും ഓട്ടുപാറയിലെ ആഢംബരറെസിഡൻസിയിൽ താമസിച്ചത്. ഇന്ത്യൻ പീനൽ കോഡ് 354, 509 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. .മൂന്ന് വർഷം മുതൽ 7 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
കേസിൽ നടിയുടെ പരാതിയിൽ വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. റസിഡൻസിയിലെത്തി തെളിവുകൾ ശേഖരിക്കും.
നോട്ടീസ് നല്‍കി മുകേഷിനെ വിളിപ്പിക്കുന്നതും പരിഗണനയിലാണ്. പ്രധാന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം സമഗ്രമായ അന്വേഷണം നടത്തുന്നതിനാൽ റിപ്പോർട്ട് സംഘത്തിന് കൈമാറാനുള്ള സാധ്യതയാണ് ഉള്ളത്.
Follow us on :
Tags:
More in Related News
Please select your location.