Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2024 18:27 IST
Share News :
കൊരട്ടി : അന്നനാട് പാമ്പൂത്തറ കേന്ദ്രീകരിച്ച് അനധികൃതമായി മദ്യവിൽപന പാമ്പൂത്തറ പെരുമ്പടത്തി വീട്ടിൽ രാജു (48 വയസ് )വാണ് വൻ തോതിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിലായത്.
ഒന്നാം തീയതി ബീവറേജുകളും ബാറുകളും അവധിയായതിനാലും, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമറിയുന്ന ദിവസം മുൻ നിർത്തിയും അനധികൃതവിപണനം നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന മദ്യമാണ് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് പത്ത് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തെ തുടർന്ന് ആഴ്ചകളോളം ഇയാൾ പോലീസിൻ്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.
കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ എൻ. എ അനൂപ്, സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷിഹാബ് കുട്ടശേരി ഡാൻസാഫ് ടീം അംഗങ്ങളായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, കൊരട്ടി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഷിജോ സി.ടി സീനിയർ സിവിൽ പോലീസ് ഓഫീസമാരായ ടോമി വർഗീസ്, മണിക്കുട്ടൻ, ഹോംഗാർഡ് ജയൻ എന്നിവരടങ്ങിയ സംഘമാണ് ആഴ്ചകളോളം രാജുവിനെ രഹസ്യമായി നിരീക്ഷിച്ച് മദ്യവുമായി പിടികൂടിയത്. പ്ലാസ്റ്റിക് കവറിൽ തിരിച്ചറിയാനാവാത്തവിധം ഭദ്രമായി പൊതിഞ്ഞാണ് മദ്യക്കുപ്പികൾ ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയത്.
പിടിയിലായ രാജുവിനെ വൈദ്യപരിശോധനയടക്കമുള്ള നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും
Follow us on :
Tags:
More in Related News
Please select your location.