Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Dec 2024 16:23 IST
Share News :
വൈക്കം: അക്കരപ്പാടം ഗവൺമെൻ്റ് യുപി സ്കൂളിലെ കുട്ടികൾ ക്രിസ്മസ് ആഘോഷത്തിന് തെരഞ്ഞെടുത്തത് മൂത്തേടത്ത് കാവിലെ മേഴ്സി ഹോമിലെ അമ്മമാരെയാണ്. 20 പരം കുട്ടികളും അധ്യാപകരും മേഴ്സി ഹോമിലെത്തി അവരോടൊപ്പം ക്രിസ്മസ് കേക്ക് മുറിക്കുകയും ക്രിസ്മസ് പരിപാടികൾ അവതരിപ്പിക്കുകയുംചെയ്തു. അമ്മമാർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചത് കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു. വൈക്കം ജനമൈത്രി പോലീസ് സമിതിയുടെ സഹകരണത്തോടെ നടപ്പിലാക്കിയ ക്രിസ്മസ് ആഘോഷ പരിപാടികൾ ജനമൈത്രി പോലീസ് സി.ആർ ഓ ജോർജ് മാത്യൂ കേക്ക് മുറിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ജയൻ, അക്കരപ്പാടം ഗവമെന്റ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ നടേശൻ,
ജനമൈത്രി സമിതി കോർഡിനേറ്റർ പി.എം സന്തോഷ് കുമാർ, സമിതി അംഗങ്ങളായ ടി.. സജീവ്, വി.എസ് രവീന്ദ്രൻ, ടി.ആർ. സുരേഷ്, ആശാ ബിജു തുടങ്ങിയവർ പ്രസംഗിച്ചു. അക്കരപ്പാടം ഗവമെന്റ് യുപി സ്കൂൾ അധ്യാപികമാരായ കെ.എ. അഞ്ജു, സ്മിതാ മേനോൻ, പ്രസീന ശങ്കർ, പി.ടി.എ പ്രസിഡന്റ് പി.വി കിഷോർ കുമാർ, വൈസ് പ്രസിഡന്റ് മനോജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. മേഴ്സി ഹോമിലെ താമസക്കാരോടൊപ്പം അധ്യാപകരും വിദ്യാർഥികളും ചേർന്ന് വിവിധ കലാപരിപാടികളോടെ സൗഹൃദ സംഗമവും, സ്നേഹവിരുന്നും സംഘടിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.