Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മരങ്ങോലി സെന്റ് മേരീസ് പള്ളിയിലെ നവീകരിച്ച മദ്ബഹ വെഞ്ചരിച്ചു

16 Aug 2024 20:45 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി; മരങ്ങോലി സെന്റ് മേരീസ് പള്ളിയിലെ നവീകരിച്ച മദ്ബഹ വെഞ്ചരിച്ചു. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ബിഷപ്പ് മാര്‍.ജോസഫ് കല്ലറങ്ങാട്ട് മദ്ബഹായുടെ വെഞ്ചരിപ്പ് നിര്‍വഹിച്ചു. വികാരി റവ.ഡോ. ജോസഫ് പരിയാത്ത് സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നും നടന്നു. ഇന്നലെ ഇടവകയില്‍ കൃതജ്ഞത ദിനമായി ആചരിച്ചു. ഇതോടുനുബന്ധിച്ചു ഉച്ചയ്ക്ക് ഒന്ന് മുതല്‍ നടന്ന ആയിരംമണി ജപമാലയ്ക്ക് ആരാധനമഠം സിസ്റ്റേഴ്‌സ് നേതൃത്വം നല്‍കി. 6.30 ന് പാലക്കാട് രൂപത ബിഷപ്പ് മാര്‍.പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പിച്ചു സന്ദേശം നല്‍കി. തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണവും നടന്നു. ഇന്ന് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബന, മാതാവിന്റെ നൊവേന. നാളെ രാവിലെ ഏഴിന് മാര്‍.ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പിച്ചു സന്ദേശം നല്‍കും. വികാരി റവ.ഡോ.ജോസഫ് പരിയാത്ത്, കൈക്കാരന്മാരായ രാജന്‍ പാണ്ടിമാക്കിയില്‍, മാണി ചെറുകര, സിറിള്‍ മുട്ടപ്പിള്ളില്‍, ബെന്നി കൊഴുപ്പന്‍കുറ്റി, ജോമോന്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.




Follow us on :

More in Related News