Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2024 17:48 IST
Share News :
വൈക്കം: കടുത്തുരുത്തി ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ സാമൂഹിക സേവന വിഭാഗമായ ജ്യോതി ജീവപൂർണ്ണ ട്രസ്റ്റ് അർച്ചന വിമൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കാലാവസ്ഥ വ്യതിയാന ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കടുത്തുരുത്തി റീജിയണിൽ വെച്ചൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അർച്ചന വിമൻസ് സെന്റർ കടുത്തുരുത്തി റീജിയണൽ ലീഡർ റ്റീനു ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. വെച്ചൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ ഷൈലകുമാർ ഉദ്ഘാടനം നിർവഹിച്ചു. എം. ജി. യൂണിവേഴ്സ്റ്റി റിസർച്ച് സൈൻ്റിസ്റ്റ് ഡോ.ശാന്തി പ്രഭ.വി
ബോധവൽക്കരണ ക്ലാസ് നയിച്ചു. സ്ത്രീ സൗഹൃദ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായിട്ടുള്ള വെച്ചൂർ പഞ്ചായത്തിലെ ഉജ്ജ്വൽ, പഞ്ചമി എന്നി കമ്മ്യൂണിറ്റി ആക്ഷൻ ഗ്രൂപ്പുകളുടെ വാർഷികാഘോഷവും കലാ പരിപാടികളും നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ബിന്ദുമോൾ രാജു, യൂണിറ്റ് ഓഫീസർ സുമ ബാബു, വിനീത ടി. വി തുടങ്ങിയവർ പ്രസംഗിച്ചു. കമ്മ്യൂണിറ്റി ആക്ഷൻ ഗ്രൂപ്പിലെ അൻപതിൽപരം അംഗങ്ങൾ പങ്കെടുത്തു. ആർച് ഫെഡ് അംഗങ്ങളായ ബീന ഭായ്, ആര്യ അനിൽകുമാർ, കോമളം എം. കെ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.