Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2024 18:41 IST
Share News :
കൊരട്ടി:
കൊരട്ടി സർവീസ് സഹകരണ ബാങ്ക് ചിറങ്ങര ബ്രാഞ്ചിൻ്റെ നവീകരിച്ച കെട്ടിടത്തിൻ്റെയും കൊരട്ടി മാർട്ടിൻ്റെയും ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. വിവിധ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ,
കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതാണു കൊരട്ടി മാർട്ട്. നബാർഡ്, കേരള ബാങ്ക് എന്നിവയുടെ സഹായത്തോടെയാണിത് ആരംഭിക്കുന്നത്. ആദ്യമായാണ് ഒരു സർവീസ് സഹകരണ ബാങ്ക് ഓൺലൈൻ വ്യാപാരം ആരംഭിക്കുന്നത്. ഇടനിലക്കാർ ഇല്ലാതെ ഇവിടെ നിന്നു തനിമയോടെ നല്ല ഉൽപ്പന്നങ്ങൾ ലഭിക്കും.
70 വയസ് പൂർത്തിയാക്കിയ അംഗങ്ങൾക്കായി നടപ്പാക്കുന്ന ആശ്വാസ് പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.പി.തോമസ് അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ, വൈസ് പ്രസിഡൻ്റ് എം.കെ.സുഭാഷ്, സെക്രട്ടറി എൻ.ജി.സന്തോഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രവി, അസി. റജിസ്ട്രാർ എ.ജെ.രാജി, പഞ്ചായത്ത് അംഗം പി.എസ്.സുമേഷ്, ബാങ്ക് ഭരണസമിതി അംഗം കെ.എ.ജോജി, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.ജെ.ബെന്നി, വർഗീസ് പൈനാടത്ത്, ടി.വി.രാമകൃഷ്ണൻ, സജീവ് പള്ളത്ത്, ഡേവിസ് മാമ്പ്ര എന്നിവർ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.