Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രഹ്മമംഗലം എച്ച് എസ് എസ് & വിഎച്ച്എസ് സ്കൂളിലെ എസ് പി സി പാസിംഗ് ഔട്ട് പരേഡ് പ്രൗഡോജ്വലമായി.

20 Feb 2025 13:13 IST

santhosh sharma.v

Share News :

വൈക്കം: ബ്രഹ്മമംഗലം എച്ച് എസ് എസ് & വിഎച്ച്എസ് സ്കൂളിലെ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പ്രൗഡോജ്വലമായി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരേഡിൽ 9-ാം ക്ലാസ് വിദ്യാർഥികളായ 44 പേർ പങ്കെടുത്തു. വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ് പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾ

ഭാവിയുടെ വാഗ്ദാനങ്ങളായി മാറുന്നതോടൊപ്പം തങ്ങളിൽ അർപ്പിതമായ കാര്യങ്ങൾ ചെയ്ത് നാടിനും വീടിനും സമൂഹത്തിനും മാതൃകയായി മാറണമെന്ന് സിബിച്ചൻ ജോസഫ് അഭിപ്രായപ്പെട്ടു. അസിസ്റ്റൻ്റ് ജില്ലാ നോഡൽ ഓഫീസർ ഡി. ജയകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

തലയോലപ്പറമ്പ് എസ് എച്ച് ഒ വിപിൻ ചന്ദ്രൻ, സ്കൂൾ മാനേജർ ടി. ആർ സുഗതൻ, ഹെഡ്മിസ്ട്രസ് എൻ. ജയശ്രീ, പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, സ്കൂൾ സെക്രട്ടറി ഷാജി പുഴവേലി, 

പിടിഎ പ്രസിഡന്റ് റെജിമോൻ, സബ് ഇൻസ്പെക്ടർ പി.എസ് സുധീരൻ, 

സീനിയർ സിപിഒ രഞ്ചുഷ, വാർഡ് മെമ്പർ രാഗിണി ഗോപി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സജിത ടീച്ചർ, വിഷ്ണു അമ്പുജാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച കേഡറ്റുകളെയും, എസ് പി സി ജില്ലാതല ക്വിസ് മത്സരത്തിൽ ജേതാക്കളായ വിദ്യാർഥികളെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. പി.ടി എ ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ അടക്കം നിരവധി പേർ പാസിംഗ് ഔട്ട് പരേഡിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.

Follow us on :

More in Related News