Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ നയിക്കുന്ന യംഗ്_ഇൻഡ്യ വൈക്കത്ത് ആഗസ്റ്റ് 4 ന് നടക്കും.

23 Jul 2024 12:27 IST

santhosh sharma.v

Share News :

വൈക്കം. നവയുഗ സൃഷ്ടിക്കായി യുവാക്കളുടെ പ്രാധിനിത്യം അനിവാര്യമാണന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിൻ്റോടോമി പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ നയിക്കുന്ന യംഗ്_ഇൻഡ്യയുടെ 60 ദിവസം കൊണ്ട് 140 മണ്ഡലത്തിലും എത്തി ബൂത്ത് തല പ്രവർത്തകരെ കാണുന്ന പരിപാടിയുടെ വിജയത്തിനായി ചേർന്ന യൂത്ത് കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം പ്രസിഡൻ്റ് ആദർശ് രഞ്ജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ജിജോചെറിയാൻ, സുഹൈൽ അൻസാരി, ജില്ല പ്രസിഡൻ്റ് ഗൗരിശങ്കർ, വൈസ് പ്രസിഡന്റ്മാരായ കെ.കെ.കൃഷ്ണകുമാർ, മോനുഹരിദാസ്, സെക്രട്ടറി അനൂപ്.വി, നിയോജക മണ്ഡലം ഭാരവാഹികളായ വിഷ്ണുസതീശൻ, സീതുശശിധരൻ, എ.രാഹുൽ, ജോതിഷ്കുമാർ.ജി, സന്ദീപ്.ടി.എസ്, നന്ദുഗോപാൽ, അഭിജിത്ത്ദിലീപ്, കെ.കെ.വിശാൽ, രമ്യജിഷ്ണു, രാഹുൽപ്രസാദ്, പി.കെ.ജയപ്രകാശ്, സജിസദാനന്ദൻ, ഹരികൃഷ്ണൻ, അരുൺകുമാർ, ജോൺജോസഫ്, ശങ്കർദേവ്, അനൂപ്സതീശൻ, ഉമേഷ്ഉത്തമൻ, ജാക്സൺസേവിയർ, വിനുഹരിദാസ്, ജിഫിൻ.എൻ.ഒ തുടങ്ങിയവർ പ്രസംഗിച്ചു. ആഗസ്റ്റ് 4 ന് രാവിലെ 9.30ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.



Follow us on :

More in Related News