Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറക്കാമല ഖനനം;യുഡിഎഫ് മുതലെടുപ്പ് നടത്തുന്നു: എൽ.ഡി.എഫ്

01 Jun 2024 20:15 IST

Preyesh kumar

Share News :

മേപ്പയ്യൂർ: കീഴ്പയ്യൂരിലെ പുറക്കാമലയിൽ ജനവികാരത്തെ മറികടന്നുള്ള ഖനനം അംഗീകരിക്കാനാവില്ലെന്ന് എൽ.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മറ്റി അഭിപ്രായപ്പെട്ടു ഖനനത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്ന അവസരത്തിൽ രാഷ്ട്രീയ മുതലെടുപ്പിനായി യുഡിഎഫ് നടത്തുന്ന ശ്രമത്തെ ഒറ്റക്കെട്ടായി അപലപിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

        ഖനനം നടത്താനുള്ള ഉടമകളുടെ നീക്കത്തിന്നെതിരെ സംരക്ഷണ സമിതി രൂപികരിച്ച് പ്രവർത്തനം തുടങ്ങിയിട്ട് നാളുകളേറെയായി. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ജനവികാരത്തോ

ടൊപ്പമാണ് നിലകൊണ്ടത്. എൽ.ഡി.എഫും

ഈ നിലപാടാണ് ഉയർത്തി പിടിച്ചത് ഖനനത്തിനായി ലൈസൻസ് അനുവദിക്കണമെന്ന് കാണിച്ച് ഉടമ നല്കിയ അപേക്ഷ ഭരണസമിതി ഒറ്റക്കെട്ടായി നിരാകരിക്കുകയായിരുന്നു.


തുടർന്ന് ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയും ഉടമകളുടെ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. ഈ വിധിക്കെതിരെ ഗ്രാമ പഞ്ചായത്ത് ഹൈക്കോടതിയിൽ ഡിവിഷൻ ബെഞ്ചിൽ റിവ്യൂ പെറ്റീഷൻ നൽകി. ലൈസൻസ് നല്കാതിരിക്കാൻ പഞ്ചായത്തിന് അധികാരമില്ലെന്ന് കാണിച്ച് ഡിവിഷൻ ബഞ്ച് ഉടമകൾക്ക് ഒരു മാസത്തിനകം ലൈസൻസ് നല്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. വസ്തുത ഇതായിരിക്കെ യു ഡി എഫ് ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ശ്രമിച്ചത് ഡിവിഷൻ ബഞ്ചിൻ്റെ വിധി പഞ്ചായത്ത് സെക്രട്ടറി ഭരണസമിതി യോഗത്തിൽ റിപ്പോർട്ട് ചെയ്യുന്ന വേളയിലാണ് വിയോജന കുറിപ്പുമായി യുഡിഎഫ് അംഗങ്ങൾ രംഗത്ത് വന്നത്.


സംരക്ഷണ സമിതി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടേയും പിന്തുണയോടെയാണ് പ്രവർത്തനം നടത്തിവരുന്നത്. യു ഡി എഫിൻ്റെ നീക്കം ഈ യോജിപ്പിനെ തകർക്കുന്നതാണ് .

      യോഗത്തിൽ പി. ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.ടി.രാജൻ പി.പി. രാധാകൃഷ്ണൻ ,എൻ.എം. ദാമോദരൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ വി.പി. മോഹനൻ എം.കെ. രാമചന്ദ്രൻ ബാബു കൊളക്കണ്ടി എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News