Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2024 19:29 IST
Share News :
മലപ്പുറം: പ്ലസ് വൺ സീറ്റ് നിഷേധിക്കപ്പെട്ട വിദ്യാർത്ഥികളും രക്ഷിതാക്കളും ഫ്രറ്റേണിറ്റി മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ ജില്ലാ കലക്ടർക്ക് നിവേദനം നൽകി.
മൂന്ന് അലോട്ട്മെൻറുകൾ കഴിഞ്ഞിട്ടും 32336 വിദ്യാർത്ഥികളാണ് സീറ്റില്ലാതെ പുറത്ത് നിൽക്കുന്നത്. വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്കയകറ്റാനും സീറ്റില്ലാത്ത പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണണമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്തിലാക്കുന്ന സർക്കാർ നീക്കങ്ങളെ നോക്കി നിൽക്കാൻ ഫ്രറ്റേണിറ്റി തയ്യാറല്ലെന്നും വരും ദിവസങ്ങളിൽ രൂക്ഷമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും
നേതാക്കൾ പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, ജില്ലാ വൈസ് പ്രസിഡന്റ് വി ടി എസ് ഉമർ തങ്ങൾ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം റമീസ് ചാത്തല്ലൂർ, തുടങ്ങിയവർ നേതൃത്വം നൽകി.
മുഹമ്മദ് സിനാൻ, ബസില ജാസ്മിൻ, ഹനീന ഫാത്തിമ, മിദ ജെബിൻ, ഫാത്തിമ സൻഹ തുടങ്ങിയ വിദ്യാർത്ഥികളാണ് കലക്ടർക്ക് നിവേദനം നൽകിയത്.
Follow us on :
Tags:
More in Related News
Please select your location.