Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ് പഞ്ചായത്തീരാജ് സംഘാദൻ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പഞ്ചായത്തീരാജ് പഠന സദസ്സ് നാളെ ( ഒക്ടോബർ 11 ) നടക്കും.

10 Oct 2024 21:37 IST

- santhosh sharma.v

Share News :

വൈക്കം: കോൺഗ്രസ്സ് വിഭാവനം ചെയ്ത പഞ്ചായത്തീരാജ് നഗരപാലിക നിയമനിർമ്മാണത്തിലൂടെ അധികാര വികേന്ദ്രീകരണ പ്രക്രിയ പ്രാബല്യത്തിലിയിട്ട് 30 വർഷം പിന്നിടുമ്പോഴും ഇടതുസർക്കാരിനോട് ആഭിമുഖ്യമില്ലാത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് പഞ്ചായത്തീരാജ് സംഘാദൻ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പഞ്ചായത്തീരാജ് പഠന സദസ്സ് സംഘടിപ്പിക്കുന്നു. നാളെ ( ഒക്ടോബർ 11 ) വെള്ളിയാഴ്ച രാവിലെ 8.45 മുതൽ വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ വെച്ച് നടക്കുന്ന പഠന സദസ്സ് ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും.

നിയോജക മണ്ഡലം പ്രസിഡൻ്റ് പി. കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും.

എ. കെ ചന്ദ്രമോഹൻ, കെ വി അനിൽകുമാർ, ജി. ആർ ജയകുമാർ, ടി. വി ഉദയഭാനു എന്നിവർ ക്ലാസ്സുകൾ നയിക്കും. യു ഡി എഫ് . ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

പഞ്ചായത്ത് , മുനിസിപ്പൽ മെമ്പർമ്മാർ, മുൻ മെമ്പറന്മാർ, കോൺഗ്രസ് ബ്ലോക്ക് , മണ്ഡലം ഭാരവാഹികൾ , വാർഡ്, ബൂത്ത് പ്രസിഡന്റ് മാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കണമെന്ന്  ആർ ജി പി ആർ എസ് ഭരവാഹി കളായ ബി. ചന്ദ്രശേഖരൻ, ടി. എ മനോജ്, ജോൺ തറപ്പേൽ , എൻ. സി തോമസ്, കെ. ബിനി മോൻ എന്നിവർ അറിയിച്ചു.

Follow us on :

More in Related News