Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുസ്തക ചർച്ച ജൂലൈ 5ന്

28 Jun 2025 19:08 IST

Koya kunnamangalam

Share News :

കുന്ദമംഗലം: വായനാപക്ഷാചരണത്തോടനുബന്ധിച്ച് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വായനശാലയും കുന്ദമംഗലം ഇടം സാംസ്കാരിക വേദിയും ചേർന്ന് പുസ്തക ചർച്ച സംഘടിപ്പിക്കുന്നു. അഖില്‍. പി. ധർമ്മജന്റെ റാം c/o ആനന്ദി എന്ന പുസ്തകത്തെ കുറിച്ച് വായന, എഴുത്ത്, സർഗാത്മകത എന്ന വിഷയത്തിലൂന്നിയാണ് ചർച്ച. ജൂലൈ 5ന് വൈകിട്ട് നാലുമണിക്ക് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിലാണ് പരിപാടി. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എ.കെ.അബ്ദുൽ ഹക്കീം ഉദ്ഘാടനം നിർവഹിക്കും. സിനി ആർട്ടിസ്റ്റ് വിജയൻ കാരന്തൂരാണ് മുഖ്യാതിഥി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽ ക്കുന്നുമ്മൽ അധ്യക്ഷതവഹിക്കും.മധുസൂദനൻ പന്തീർപാടം മോഡറേറ്ററാകും. കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് മലയാളവിഭാഗം പ്രൊഫസർ ഡോ.സജിത കീഴിനിപുറത്ത്,കാരന്തൂർ മർകസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനും ചെറുകഥകൃത്തുമായ കെ വി ജ്യോതിഷ്, വടകര പുത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ആർ ഷിജു എന്നിവർ സംസാരിക്കും.

Follow us on :

More in Related News