Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2024 19:17 IST
Share News :
മാൻഹോളിൽ വീണ് പോത്തുകുട്ടി ചത്തു
പറവൂർ: പുതിയ ദേശീയപാത 66ൻ്റെ ഭാഗമായി നിർമിച്ച കാനയുടെ മാൻഹോളിൽ വീണ് പോത്തുകുട്ടി ചത്തു. മടപ്ലാതുരുത്ത് ഭഗവതിപറമ്പിൽ ബി എം മഞ്ജുവിൻ്റെ മൂന്ന് മാസം പ്രായമായ പോത്തുകുട്ടിയാണ് ചത്തത്. ലേബർ കവലയ്ക്ക് വടക്കുവശത്താണ് സംഭവം. സംസാരിക്കാൻ കഴിയാത്ത സ്ത്രീയാണ് മഞ്ജു. കെട്ട് അഴിഞ്ഞു പോയ പോത്തുകുട്ടി കാനയുടെ മുകളിലൂടെ നടന്നപ്പോൾ വീഴുകയായിരുന്നു. കാനയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് പോത്തുകുട്ടിയെ പുറത്തെടുത്തത്. കാന നിർമിച്ച ഒട്ടേറെ സ്ഥലങ്ങളിൽ പുറം ഭാഗം മുടാത്ത മാൻഹോളുകളുണ്ട്. ആളുകൾക്കും അപകടങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇവ അടയ്ക്കണമെന്ന ആവശ്യം ശക്തമാണ്. വില കൊടുത്തു വാങ്ങിയ പോത്തുകുട്ടിയെ ഇൻഷുർ ചെയ്തിട്ടില്ല. പോത്തുക്കുട്ടി നഷ്ടപ്പെട്ട മഞ്ജുവിനു ധനസഹായം നൽകണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.