Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2024 10:36 IST
Share News :
കൊല്ലം: സമൂഹനന്മയ്ക്കായി പ്രവർത്തിക്കുന്ന സേനയാണ് കേരള പോലീസ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് കൊല്ലം സിറ്റിയിലെ തേവലക്കര പഞ്ചായത്തിലെ പോലീസ് കുടുംബങ്ങൾ.
എസ്എസ്എൽസിക്കും പ്ലസ് ടുവിനും മികച്ച വിജയം കൈവരിച്ച ഭിന്നശേഷിക്കാരായ മിടുക്കന്മാർക്കും മിടുക്കികൾക്കും അവരെ ഈ നേട്ടത്തിന് പ്രാപ്തരാക്കിയ അധ്യാപകർക്കും ഈ കൂട്ടായ്മ ആദരവ് ഒരുക്കി. കൂട്ടായ്മ സംഘടിപ്പിച്ച മെരിറ്റ് അവാർഡ് ദിനമാണ് കുട്ടികൾക്കും അധ്യാപകർക്കും അവിസ്മരണീയമായത്.
അയ്യൻകോയിക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചടങ്ങ് കരുനാഗപ്പള്ളി പോലീസ് അസിസ്റ്റൻ്റ് കമ്മീഷണർ വി. എസ്. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. നിർധനരായ രോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണത്തിനും ഈ ചടങ്ങ് വേദിയൊരുക്കി. ഈ കൂട്ടായ്മ ഇതുവരെ 120 പേർക്ക് ഡയാലിസിസ് കിറ്റ് നൽകിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ തേവലക്കര ഗ്രാമപഞ്ചായത്തിലെ 152 ഓളം വരുന്ന പോലീസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബവുമാണ് ഈ കൂട്ടായ്മയ്ക്ക് പിന്നിൽ. കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു ഗ്രന്ഥശാലയും പ്രവർത്തിച്ചുവരുന്നുണ്ട്.
Follow us on :
More in Related News
Please select your location.