Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2024 18:38 IST
Share News :
ചാലക്കുടി: ചാലക്കുടി പുഴയിൽ സ്ഥിതി ചെയ്യുന്ന തട്ടുപ്പാറ , കൊമ്പൻ പാറ എന്നീ തടയിണകളുടെടെ ഷട്ടറുകൾ തുറക്കുന്നതിൻ്റ ഭാഗമായി 31/05/2024 ന് ഉച്ചയ്ക്ക് 12.00 മണി മുതൽ 2.30 മണി വരെ ഇടതുകര, വലതുകര കനാലുകളിലൂടെ വെള്ളം ഒഴുക്കിവിടുവാൻ ജില്ലാ കളക്ടർ കൃഷ്ണ തേജ ഉത്തരവിട്ടു.
മഴശക്തി പ്രാപിച്ച് ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ തടയിണകൾക്ക് മുകളിലൂടെയാണ് ജലം ഒഴുകുന്നത്. പുഴയിലെ ജലനിരപ്പ് താഴ്ത്തി തടയിണകൾ തുറക്കുവാനാണ് നിർദേശം. തടയിണകളുടെ പരിസരപ്രദേശത്ത് വെള്ളം കയറുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിയ്ക്കുവാൻ നിർദേശം നല്കിയത്.
പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസ്, മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത എം എസ്, തഹസിൽദാർ, കെ എസ് ഇ ബി ജനറേഷൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ പി എസ് സിജിമോൻ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ വിൽസൺ പി വി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർമാരായ സിനി പി വി , ലാലി ജോർജ്ജ് , ചാലക്കുടി ഫയർ ഓഫീസർ ഹർഷ കെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.