Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ കോണ്‍ഗ്രസ് സന്ദേശയാത്ര സമാപിച്ചു

09 May 2024 19:54 IST

ENLIGHT REPORTER KODAKARA

Share News :



ഇരിങ്ങാലക്കുട : കേരളത്തില്‍ ആദ്യമായി 40 മണിക്കൂര്‍ ആരാധന ആരംഭിച്ച കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ വി. ചാവറ പിതാവിന്റെ കബറടത്തില്‍ നിന്ന് മെയ് 4ന് ആരംഭിച്ച ദിവ്യകാരുണ്യ സന്ദേശ യാത്രയ്ക്ക് സമാപനം. സീറോ മലബാര്‍ രൂപതയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായാണ് സന്ദേശയാത്ര നടന്നത്. രൂപതയിലെ 141 ഇടവക ദേവാലയങ്ങളിലെ ബലിപീഠത്തിന്റെയും സക്രാരിയുടെയും മുന്‍പില്‍ മുട്ടുകുത്തി ദിവ്യകാരുണ്യ നാഥനെ ആരാധിച്ചായിരുന്നു സന്ദേശയാത്ര നടത്തിയത്. മെയ് 4 ന് കൂനമ്മാവ് സെന്റ്. ഫിലോമിനാസ് ദേവാലയത്തില്‍ ആരംഭിച്ച ദിവ്യകാരുണ്യ കോണ്‍ഗ്രസ് സന്ദേശയാത്ര ചാലക്കുടി സെന്റ്.മേരീസ് ഫൊറോന ദേവാലയത്തിലാണ് സമാപിച്ചത്. ദിവ്യകാരുണ്യ കോണ്‍ഗ്രസ് പബ്ലിസിറ്റി ജനറല്‍ കോഡിനേറ്റര്‍ ഫാ. ജോളി വടക്കന്‍, കണ്‍വീനര്‍ ഫാ. ജോണ്‍ കവലക്കാട്ട്, മോണ്‍. ജോസ് മാളിയേക്കല്‍, ഫാ. റിജോയ് പഴയാറ്റില്‍, ഫാ. ജില്‍സണ്‍ പയ്യപ്പിള്ളി, ഫാ. റിജോ ആലപ്പാട്ട്, ഫാ. ഫെമിന്‍ ചിറ്റിലപിള്ളി, ഫാ. ഫ്രാങ്കോ പാണാടന്‍, . ടെല്‍സണ്‍ കോട്ടോളി, .ജോഷി പുത്തിരിക്കല്‍, ലിംസണ്‍ ഊക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി. രൂപതയിലെ വൈദികര്‍, സന്യസ്ഥര്‍, കുടുംബ സമ്മേളന ഫൊറോന ഭാരവാഹികള്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ ദിവ്യകാരുണ്യസന്ദേശയാത്രയില്‍ പങ്കെടുത്തു.

 ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കേന്ദ്രീകരിച്ച് മെയ് 19 നാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്. രൂപതയിലെ 141 ഇടവകകളിലെ 60,000 കുടുംബങ്ങളെ പ്രതിനിധീകരിച്ച് 15,000 ത്തോളം പേര്‍ പങ്കെടുക്കും.


Follow us on :

More in Related News