Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് സിവിൽ ഡിഫൻസ് അംഗങ്ങൾ ക്കുള്ള ജില്ലാതല നീന്തൽ പരിശീലന ക്യാമ്പ് ആരംഭിച്ചു.

20 Jun 2024 17:17 IST

santhosh sharma.v

Share News :

വൈക്കം: പ്രളയങ്ങളിൽ നിന്നും ജലദുരന്തങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി കോട്ടയം ജില്ലയിലെ സിവിൽ ഡിഫൻസ് അംഗങ്ങൾക്കുള്ള ജില്ലാതല നീന്തൽ പരിശീലന ക്യാമ്പ് വൈക്കത്ത് ആരംഭിച്ചു. ഉദയനാപുരം ക്ഷേത്രക്കുളത്തിൽ ആരംഭിച്ച പരിശീലന ക്യാമ്പ് കോട്ടയം ജില്ലാ ഫയർ & റെസ്ക്യൂ ഓഫീസർ റെജി വി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വൈക്കം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസർ ബിജു അധ്യക്ഷ വഹിച്ചു. വൈക്കം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എൻ. അയ്യപ്പൻ, ക്ഷേത്രപദേശ സമിതി പ്രസിഡന്റ് വി.ആർ.സി നായർ, പി. ഷൈൻ, സിവിൽ ഡിഫൻസ് കോട്ടയം ഡിവിഷൻ വാർഡൻ സിമേഴ്സ് എന്നിവർ പ്രസംഗിച്ചു. വൈക്കം അഗ്നി രക്ഷാ നിലയത്തിലെ മുൻ സ്റ്റേഷന്‍ ഓഫീസറും നീന്തൽ പരിശീലകനുമായ ടി. ഷാജി കുമാറിൻ്റെ നേതൃത്വത്തിൽ രണ്ട് മാസം നീണ്ടു നിൽക്കുന്ന പരിശീലനത്തിൽ വൈക്കം, കടുത്തുരുത്തി, പാലാ, കോട്ടയം, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട എന്നീ നിലയങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങളായ 26 പേരാണ് ആദ്യ ബാച്ചിൽ പരിശീലനം തേടുന്നത്.


Follow us on :

More in Related News