Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാക്കറിലും വീൽചെയറിലും ഊന്നുവടിയിലുമായവരെത്തി, ഉല്ലാസയാത്ര പോകാൻ

09 Sep 2024 17:36 IST

Anvar Kaitharam

Share News :

വാക്കറിലും വീൽചെയറിലും ഊന്നുവടിയിലുമായവരെത്തി, ഉല്ലാസയാത്ര പോകാൻ


പറവൂർ: ആൽഫാ പാലിയേറ്റിവ് കെയർ പറവൂർ സാന്ത്വന കണ്ണിയുടെ പരിചരണത്തിൽ കഴിയുന്ന 34 പേരാണ് ഒരു ദിവസത്തെ പുറംകാഴ്ചകൾക്കായി ഉല്ലാസയാത്ര പോയത്. വഴിയിലെവിടെയൊ നിലച്ചുപോയ ജീവിതയാത്രയിൽ അകറ്റപ്പെട്ട കൗതുക കാഴ്ചകളിൽ ചിലതെങ്കിലും അടുത്തറിയാനായതിൻ്റെ സന്തോഷമായിരുന്നു എല്ലാവർക്കും.

754 പേരാണ് പത്താം വാർഷികമാഘോഷിക്കുന്ന സാന്ത്വനകണ്ണിയുടെ പരിചരണത്തിലുള്ളത്. ക്യാൻസർ രോഗികൾ, അപകടത്തിലും മറ്റും പൂർണ്ണമായൊ ഭാഗീകമായാെ ചലന ശേഷി നഷ്ടപ്പെട്ടവർ, വാർദ്ധക്യ സഹജമായ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ തുടങ്ങി 6 മുതൽ 94 വയസുവരെ പ്രായംചെന്നവരാണ് പട്ടികയിലുള്ളത്. പറവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിൽ വിവിധയിടങ്ങളിൽ കഴിയുന്ന ഇവരെ വീട്ടിലെത്തി പരിചരിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായമയാണ് കൈതാരം ബ്ലോക്കുപടിയിൽ പ്രവർത്തിക്കുന്ന ആൽഫ സാന്ത്വനകണ്ണി. ചലനപരിമിധി മറികടക്കാൻ കഴിയുന്നവർക്കായി സൗജന്യ ഫിസിയോ തെറാപ്പി സെന്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

കെ എസ് ആർ ടി സിയുടെ ലോഫ്ലോർ എ സി ബസിൽ എറണാകുളം ഹൈകോർട്ട് ജെട്ടിയിലെത്തി ജലമെട്രോയിൽ കൊച്ചികായലും കടന്ന് വീണ്ടും ബസിൽ പുതുവെെപ്പിലെ ലൈറ്റ് ഹൗസും കുഴുപ്പിള്ളി ബീച്ചും സന്ദർശിച്ചാണ് ഉല്ലാസയാത്ര വൈകീട്ട് തിരിച്ചെത്തിയത്.

സെൻ്റർ രക്ഷാധികാരി കെ വി സത്യൻ മാഷിൻ്റെയും സെക്രട്ടറി ഒ എം ജോബിയുടെയും നേതൃത്വത്തിൽ 14 വളണ്ടിയർമാരും ഇവരെ അനുഗമിച്ചു. ഒരു ഡോക്ടറും 4 നഴ്സുമാരും മുപ്പതോളം സന്നദ്ധ പ്രവർത്തകരുമടങ്ങുന്ന സെൻ്ററിൻ്റെ പ്രവർത്തനം ഉദാരമതികളുെടെ സഹായം കൊണ്ടാണ് നടക്കുന്നത്.

Follow us on :

More in Related News