Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2024 18:32 IST
Share News :
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിച്ചു
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിച്ചു. ചെറിയപല്ലംതുരുത്ത് നെടിയാറ വീട്ടിൽ സഞ്ജയ് (23) ആണ് 23 വർഷം കഠിന തടവിനും 2.5 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടത്.
ഓട്ടോ ഡ്രൈവറായ ഇയാൾ ലഹരി വസ്തുക്കൾ കുട്ടിക്ക് ബലം പ്രയോഗിച്ച് നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. വടക്കേക്കര പൊലീസ് 2020ൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടർ ആയിരുന്ന എം കെ മുരളിയാണ്. ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ഷിബു ഡാനിയലാണ് ശിക്ഷ വിധിച്ചത്.
Follow us on :
Tags:
More in Related News
Please select your location.