Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 14:42 IST
Share News :
ഭക്ഷണശീലങ്ങളിൽ അറിവ് പകർന്ന് കുട്ടികളുടെ ഭക്ഷ്യമേള
പറവൂർ: ലോക ഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി കിഴക്കേപ്രം ഗവ. യു പി സ്കൂളിൽ സംഘടിപ്പിച്ച ഭക്ഷ്യമേള കുട്ടികൾക്ക് നവ്യാനുഭവമായി.
ജഗ്ഫുഡും, ബേക്കറി പലഹാരങ്ങളുമടക്കം ഭക്ഷണശീലങ്ങളിലെ അനാരോഗ്യ പ്രവണതയെ തിരിച്ചറിഞ്ഞ് പ്രകൃതിദത്ത ഭക്ഷണങ്ങളെ പരിചയപ്പെടുത്തുന്നതായിരുന്നു മേള. പ്രീ പ്രൈമറി (മധുര പലഹാരങ്ങൾ), ഒന്നാം ക്ലാസ്സ് (ഇലക്കറികൾ), രണ്ടാം ക്ലാസ്സ് (നാടൻ വിഭവങ്ങൾ), മൂന്നാം ക്ലാസ്സ് (ആവിയിൽ വേവിച്ചവ), നാലാം ക്ലാസ്സ് (നാലുമണി പലഹാരങ്ങൾ), അഞ്ചാം ക്ലാസ്സ് (പയറു വിഭവങ്ങൾ), ആറാം ക്ലാസ്സ് (സാലഡ് ), ഏഴാം ക്ലാസ്സ് (കിഴങ്ങ് വർഗ്ഗങ്ങൾ) എന്നിങ്ങനെ ഇനം തിരിച്ചായിരുന്നു വിഭവങ്ങൾ തയ്യാറാക്കിയത്. കുട്ടികൾ തയ്യാറാക്കി കൊണ്ടു വന്ന വിഭവങ്ങളുടെ പ്രദർശനവും രക്ഷിതാക്കൾക്കായി തീയില്ലാ പാചകമത്സരവും സംഘടിപ്പിച്ചു. പ്രധാനധ്യാപിക ലത ഹരിദാസ്, പി ടി.എ എം പി ടി.എ ഭാരവാഹികൾ മേളയ്ക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.