Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഴ്ചപരിമിതർക്ക് വിനോദ യാത്ര സംഘടിപ്പിച്ച് ഡോ: കബീർ മച്ചിഞ്ചേരി ; ആടിയും പാടിയും ഉല്ലസിച്ച് കാഴ്ച പരിമിതർ.

02 Dec 2024 10:24 IST

Jithu Vijay

Share News :



പരപ്പനങ്ങാടി : പുറം കാഴ്ചകൾ കണ്ട് ആസ്വാദിക്കാൻ കഴിയില്ലെങ്കിലും ഉൾക്കാഴ്ച കൊണ്ട് മതിവരുവോളം ആസ്വാദിച്ചും ആനന്ദ നൃത്തം വെച്ചും നടന്ന കാഴ്ച പരിമിതരുടെ ഉല്ലാസ യാത്ര വേറിട്ടനുഭവമായി. കാഴ്ച പരിമിതരായ 50 ഓളം പേർക്കും അവരുടെ സഹായികൾക്കും വേണ്ടി രണ്ട് ബസ്സുകളിലായി ജീവകാരുണ്യ പ്രവർത്തകൻ പാലത്തിങ്ങൽ ഡോ: കബീർ മച്ചിഞ്ചേരി സംഘടിപ്പിച്ച ഉല്ലാസ യാത്രയാണ് പങ്കെടുത്തവർക്ക് മനസ്സ് നിറച്ചത്.


തിരൂരങ്ങാടി താലൂക്ക് ബ്ലെയിന്റ് ഫെഡറേഷന്റെയും പാലത്തിങ്ങൽ ബി. ടീമിന്റെയും നേത്രത്വത്തിലാണ് കാപ്പാട് ബീച്ചിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചത്. വാസ്കോഡ ഗാമ വന്നിറങ്ങിയ ചരിത്ര പ്രസിദ്ധമായ കാപ്പാട് ബീച്ചിലെത്തിയ സംഘം മണൽ പരപ്പിലൂടെ നടന്ന് കടൽ വെള്ളത്തിൽ സ്പർശിച്ച് ഉൾക്കാഴ്ച കൊണ്ട് തിരമാലകളെ ആസ്വാദിച്ച് പാട്ടും ആട്ടവുമായി മതി വരുവോളം ആസ്വാദിച്ചാണ് കാപ്പാട് നിന്നും മടങ്ങിയത്. കാഴ്ച പരിമിതരായ ഞങ്ങളെ ഇത്തരം വിനോദ പരിപാടികളിൽ നിന്നും മാറ്റി നിർത്തപ്പെടുന്ന സാഹചര്യത്തിൽ ചേർത്ത് പിടിച്ച് ആരും തയ്യാറാവാത്ത ഈ ഉദ്യമത്തിന് മുന്നോട്ട് വന്ന ഡോ: കബീർ മച്ചിഞ്ചേരിയെയും ബി ടീമിനെയും നന്ദി വാക്കുകളിൽ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചാണ് പലരും മടങ്ങിയത്.


നേരത്തെ ഡോ: കബീറിന്റെയും ബീ. ടീമിന്റെയും നേത്രത്വത്തിൽ വയോധികരായവർക്കും ടൂർ സംഘടിപ്പിച്ചിരുന്നു. രാവിലെ പാലത്തിങ്ങൽ നടന്ന ഫ്ളാഗ് ഓഫ് ചടങ്ങും പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഡോ: കബീർ മച്ചിഞ്ചേരി അദ്ധ്യക്ഷ്യം വഹിച്ചു. പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ് ഫ്ളാഗ് ഓഫ് ചെയ്തു.


സാമൂഹ്യരംഗത്തെ പ്രമുഖരായ താപ്പി അബ്ദുള്ള കുട്ടി ഹാജി, മൂഴിക്കൽ കരീം ഹാജി, അഷ്റഫ് കുഞ്ഞാവാസ്, നൗഷാദ് സിറ്റി പാർക്ക്, അഷ്റഫ് കളത്തിങ്ങൽ പാറ, പി.കെ. അസീസ്, റിയാസ് ചുക്കാൻ, ഷാജി സമീർ പാട്ടശ്ശേരി, കടവത്ത് സൈതലവി, കുന്നുമ്മൽ അബൂബക്കർ ഹാജി  പ്രസംഗിച്ചു. പി.കെ. മഅ്സൂം സ്വാഗതവും 

നന്ദി: അഷ്റഫ് കുന്നുമ്മൽ നന്ദിയും പറഞ്ഞു. കുഞ്ഞുമുഹമ്മദ് എം, സിദ്ധീഖ് കുന്നുമ്മൽ, അബൂബക്കർ എം.പി, സമീർ പാട്ടശ്ശേരി, അബ്ദു എം, യാസർ പാട്ടശ്ശേരി

സി. മുസ്തഫ, സി.മുഹമ്മദ് കൂട്ടി, സൈനുൽ ആബിദ്, സുബ്രമണ്യൻ, ഉസ്മാൻ, ഹസീന പാലത്തിങ്ങൽ, റംല, ഷാജിമോൾ, വഹീദ, സൽമത്ത്, സറീന എന്നിവർ നേത്രത്വം നൽകി. പരപ്പനങ്ങാടി ബാസ് മ്യൂസിക് അക്കാദമിയിലെ കലാകാരൻമാരും യാത്രാ സംഘാംഗങ്ങളും കലാ പരിപാടികൾ അവതരിപ്പിച്ചു.



Follow us on :

More in Related News