Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുനമ്പം സമരം: ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മത്സ്യ തൊഴിലാളികളും ബി.ജെ.പി സ്ഥാനാർഥിയും

10 Nov 2024 14:01 IST

Shafeek cn

Share News :

കൊച്ചി: മുനമ്പത്ത് നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളികള്‍. വള്ളവുമായി സമരപന്തലിലെത്തിയാണ് മത്സ്യത്തൊളിലാളികൾ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. വഖഫ് ഭൂമി പ്രശ്നത്തിൽ തങ്ങളുടെ ഭൂമി നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉള്ളതെന്ന് മത്സ്യ തൊഴിലാളികള്‍ പറഞ്ഞു. പ്രളയസമയത്ത് രക്ഷാദൗത്യം നടത്തിയ തൊഴിലാളികളാണിവർ.


പ്രളയസമയത്ത് പല സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനം തങ്ങൾ നടത്തിയിരുന്നു എന്നും ഇപ്പോള്‍ തങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അവര്‍ ആരോപിച്ചു. പ്രളയകാലത്തെ സേവനത്തിന് സംസ്ഥാന സര്‍ക്കാര്‍ സമ്മാനിച്ച ട്രോഫി സമരപന്തലില്‍ വെച്ചായിരുന്നു മത്സ്യ തൊഴിലാളികള്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടന്നത്. റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് മുനമ്പം നിവാസികളുടെ നിരാഹാരസമരം 29-ാം ദിവസമായിട്ടും തുടരുകയാണ്.


പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറും സമര വേദിയിലെത്തി മത്സ്യ തൊഴിലാളികളുടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിന് പിന്തുണ അറിയിച്ചു. ഈ സമരത്തെ വര്‍ഗീയവത്ക്കരിക്കാനാണ് വഖഫ് മന്ത്രിയടക്കം ശ്രമിക്കുന്നതെന്നും എന്നാൽ ബി.ജെ.പി മത്സ്യ തൊഴിലാളികൾക്ക് ഒപ്പമുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

Follow us on :

More in Related News