Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലിയേറ്റീവ് നഴ്സുമാരുടെ ഓണറേറിയം മുടങ്ങുന്നു; ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

14 Aug 2025 20:46 IST

Jithu Vijay

Share News :

തിരൂരങ്ങാടി : കുറഞ്ഞ വേതനത്തിൽ വിവിധ ആരോഗ്യകേന്ദ്രളിൽ ജോലി ചെയ്യുന്ന പ്രൈമറി പാലിയേറ്റീവ് നഴ്സുമാരുടെ ഓണറേ റിയം പല സ്ഥലങ്ങളിലും മാസങ്ങളായി മുടങ്ങി കിടക്കുന്നതിന് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന് നിവേദനം നൽകി.


തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴിയാണ് പ്രൈമറി പാലിയേറ്റീവ് നഴ്സുമാരുടെ നിയമനമെങ്കിലും ജോലി ചെയ്യുന്നത് മുഴുവൻ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലാണ്. മൂന്ന് മാസവും ആറ് മാസവും വരെ പല നഴ്സുമാർക്കും ഓണറേ റിയം ലഭിക്കാനുണ്ട്. വിദ്യാലയങ്ങൾ തുറന്നതും ഓണമടുത്തതും ഇവരെ സംബന്ധിച്ച് ഏറെ പ്രയാസത്തിലാക്കിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന മറ്റ് ജീവനക്കാർക്ക് ലഭിക്കുന്ന പി.എഫ്, പെൻഷൻ പോലുള്ള മറ്റ് ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭിക്കുന്നില്ല.


എന്നാൽ കിടപ്പ് രോഗികളുമായും മറ്റും ഏറെ അടുത്തിടപഴകുന്നതും അവരെ സുശ്രൂഷിക്കുന്നതും പാലിയേറ്റീവ് നഴ്സുമാരുമാണ്. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ പ്രൈമറി പാലിയേറ്റീവ് നഴ്സുമാരാണുണ്ടാവുക. ജനസംഖ്യ കൂടിയ സ്ഥലങ്ങളിൽ രണ്ട് പേരുമുണ്ടാവും . കിടപ്പ് രോഗികളായവരും ക്യാൻസർ , കിഡ്നി, പക്ഷാഘാതം തുടങ്ങി വിവിധ രോഗികളായ  500 ഓളം പേരെ ഓരോ മാസവും  ഇവർ വീടുകളിലെത്തി പരിപാലിക്കേണ്ടി വരുന്നു. ചീഞ്ഞളിഞ്ഞ മുറിവ് വൃത്തിയാക്കി കെട്ടിയും രോഗിയെ കുളിപ്പിച്ചും ഫിസിയോ തെറാപ്പി ചെയ്യിപ്പിച്ചും ആശ്രയമില്ലാത്ത രോഗികളുടെ വീടുകൾ വൃത്തിയാക്കി കൊടുത്തും ഇവർ രോഗികളെ പരിചരിക്കുന്നു.


ഇത്രയേറെ ഭാരിച്ച ജോലി ചെയ്യുന്ന ഇവർക്ക് കിട്ടുന്നതോ തുച്ചമായ ശബളവുമാണ്. അതും കൃത്യമായി ലഭിക്കാത്തത് ഏറെ പരിതാപകരവുമാണ്.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഒഴിവുള്ള ഡോക്ടർമാരെ അടിയന്തിരമായി നിയമിച്ച് പൊതുജനങ്ങളുടെ പ്രയാസങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ സജ്ന തിരൂരങ്ങാടിയും സംബന്ധിച്ചു.

Follow us on :

More in Related News