Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2024 00:14 IST
Share News :
മുണ്ടക്കയം :
വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി ഗതാഗത നിയന്ത്രണങ്ങൾ കർശനമാക്കാൻ പഞ്ചായത്ത് ഹാളിൽ ചേർന്ന ട്രാഫിക് യോഗം തീരുമാനിച്ചു.
താഴെ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുമെന്നു അധികൃതർ അറിയിച്ചു.
ട്രാഫിക് കമ്മിറ്റി യോഗ തീരുമാനങ്ങൾ
1) ബസ്റ്റാൻഡിനുള്ളിൽ
( വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ )
സ്വകാര്യ വാഹനങ്ങൾ കർശനമായും പാർക്ക് ചെയ്യുന്നത് നിരോധിച്ചു.
2) ബസ്സുകൾ പാർക്കിംഗ് സ്ഥലത്തുനിന്നും പുറപ്പെട്ടാൽ റൺവേയിൽ രണ്ട് മിനിറ്റ് മാത്രമേ നിർത്തിയിടാവു '
( ഒരേ സമയം രണ്ടു ബസ്സുകൾക്ക് മാത്രമെ അനുവാദമുള്ളൂ )
3) വിദ്യാർത്ഥികളെ
കയറ്റി ഇറക്കുന്നതിൽ വിവേചനം പാടില്ല
4) ദേശീയപാതയുടെ ഇരുവശങ്ങളിലും
അനധികൃത പാർക്കിംഗ്,
പാതയോരങ്ങൾ കയ്യേറിയുള്ള കച്ചവടം,
വ്യാപാര 'സ്ഥാപനങ്ങളുടെ ബോർഡുകൾ
എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു
5) കോസ് വേ കവല മുതൽ വരിക്കാനി കവല വരെ വാഹന പാർക്കിംഗ്, സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്,
റോഡ് കയ്യേറി കച്ചവടം നടത്തുന്നത്,
ഗതാഗത തടസ്സമായി
വാഹനങ്ങൾ റിപ്പയർ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.
ട്രാഫിക് നിയന്ത്രണങ്ങൾ പതിവായി മോണിറ്റർ ചെയ്യാൻ പോലീസ്, വാഹന ഗതാഗത വകുപ്പ്, ദേശീയപാത അതോറിറ്റി, ഗ്രാമപഞ്ചായത്ത്, ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ട്രാഫിക് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
പ്രസിഡണ്ട് രേഖ ദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ
വൈസ് പ്രസിഡൻ്റ് ഷീല ഡൊമിനിക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
സി.വി അനിൽകുമാർ, ഷിജി ഷാജി, സുലോചന സുരേഷ്,വെഹിക്കിൾ ഇൻസ്പെക്ടർ, പോലീസ് ഉദ്യോഗസ്ഥർ, ദേശീയപാത എൻജിനീയർ, പഞ്ചായത്ത് ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ, സാമൂഹിക - രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.