Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2024 11:28 IST
Share News :
തിരുവനന്തപുരം: പൂരത്തിനിടെ ആംബുലന്‍സില്‍ വന്നിറങ്ങിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി എംപി. ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലന്‍സില്‍ കയറിയതെന്നുമാണ് സുരേഷ് ഗോപിയുടെ വാദം. പൂരം കലക്കലില്‍ കേസെടുത്തത് കരുവന്നൂര്‍ തട്ടിപ്പ് മറയ്ക്കാനാണെന്നും അതിനായി പൂരമല്ല, അതിന്റെ വകഭേദങ്ങളും ഉപയോഗിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മുനമ്പം വിഷയം പോലെ പേടിയുണ്ടോ മാധ്യമങ്ങള്‍ക്ക് സത്യം പറയാന്‍. മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയം പ്രവര്‍ത്തിക്കാന്‍ അവകാശമില്ല. ഇതും അവഗണിക്കലാണ് എന്ന് പറയരുതെന്നും സുരേഷ് ഗോപി പറഞ്ഞു. 15 ദിവസം കാല് ഇഴച്ചാണ് പ്രവര്‍ത്തനം നടത്തിയത്. ആംബുലന്‍സില്‍ വന്നെന്ന് പറഞ്ഞ് പരാതി കൊടുത്തയാളുടെ മൊഴി പൊലീസ് എടുത്തെങ്കില്‍ എന്താണ് കേസ് എടുക്കാത്തത്? ജനങ്ങളിലേക്ക് തെറ്റിദ്ധാരണ പരത്തുന്നത് പ്രചരിപ്പിക്കുന്നത് എന്തിനാണ്? എയര്‍പോര്‍ട്ടില്‍ കാര്‍ട്ട് ഉണ്ട്, എന്ന് കരുതി സുരേഷ് ഗോപി കാര്‍ട്ടിലാണ് വന്നതെന്ന് പറയുമോ? വയ്യായിരുന്നു.
കാന കടക്കാന്‍ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചില യുവാക്കളാണ്, അവര്‍ എടുത്താണ് എന്നെ ആംബുലന്‍സില്‍ കയറ്റിയത്, സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ദിവസം ആംബുലന്‍സില്‍ കയറിയതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മൂവ് ഔട്ട് എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സൗകര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പെട്രോളിയം മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശം കൃത്യ സമയത്ത് കൊടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ വിഷയങ്ങള്‍ ഇന്നോ ഇന്നലെ തുടങ്ങിയതല്ല. മന്ത്രിക്ക് സമയം കൊടുക്കൂ. റിപ്പോര്‍ട്ട് വൈകുന്നതില്‍ നമ്മള്‍ എങ്ങനെ നിശ്ചയിക്കും ഇതാണ് പരിധി എന്ന്. നീതി കിട്ടാതെ എത്രയോ പേര്‍ മരിച്ചു പോകുന്നു. ഒരു മുഖ്യമന്ത്രിയും മന്ത്രിയും ഇതിലൊക്കെ ഒരു പാതകം ചെയ്യുമെന്ന് കരുതുന്നില്ല.
മെഷീനുകള്‍ മോഷണം പോയി; കാല്‍നൂറ്റാണ്ടിലും മാറാതെ റൈസ് പാര്‍ക്കിന്റെ ദുരിതം; 'ചേലക്കരയ്ക്ക് ഈ ചേല് മതിയോ' ഇന്നലെയും പെട്രോളിയം മന്ത്രിയുമായി സംസാരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നല്‍കിയ എല്ലാ എന്‍ഒസികളും പരിശോധിക്കുന്നുണ്ട്. വിഷയത്തില്‍ ജനങ്ങളുടെ നേരിട്ടുള്ള നിരീക്ഷണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിവ്യയെ നശിപ്പിക്കണമെന്ന് പറയില്ല. അനീതി ഉണ്ടായിട്ടുണ്ടെങ്കില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ശിക്ഷ ഉണ്ടാകണമെന്നും സുരേഷ് ഗോപി എംപി വ്യക്തമാക്കി.
തി
Follow us on :
Tags:
More in Related News
Please select your location.