Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2025 20:35 IST
Share News :
മലപ്പുറം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ച ഓൺലൈൻ സേവന കേന്ദ്രത്തിന്റെയും ഹെൽപ്പ് ഡെസ്കിന്റെയും സംസ്ഥാനതല ഉദ്ഘാടനം വൈലത്തൂരിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു .
ഹജ്ജ് അപേക്ഷ നൽകുന്നതിന് ഹജ്ജ് കമ്മറ്റിയുടെ ട്രൈനർമാർ സന്നദ്ധരായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം 300 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ 50 ഹജ്ജ് സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
സെൻട്രൽ ഹജ്ജ് കമ്മറ്റിയുടെ ഓൺലൈൻ പോർട്ടൽ മുഖേനയാണ് ഹജ്ജ് അപേക്ഷ സമർപണം. തുടർന്ന് കേരള ഹജ്ജ് കമ്മറ്റി സാധുവായ അപേക്ഷകർക്ക് കവർ നമ്പർ നൽകി രജിസ്റ്റേഷൻ നടപടി പൂർത്തീകരിക്കുന്നു. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജിന് ഇപ്രാവശ്യം സൗകര്യമുണ്ട്. അതുപോലെ ഹറമുകളിൽ ഭക്ഷണത്തിനും സൗകര്യമുണ്ട്. ഹാജിമാർക്ക് ഹജ്ജിന് അപേക്ഷ നൽകുന്നതിനും തുടർ പ്രവർത്തനങ്ങൾക്കായി അഞ്ഞൂറോളം ട്രെയിൻർമാർ സന്നദ്ധമായി സേവനമനുഷ്ടിക്കുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റൻ്റ് സെക്രട്ടറി ജാഫർ കക്കൂത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹജ്ജ് കമ്മിറ്റി മെമ്പർ അഷ്കർ കോറാട് അധ്യക്ഷത വഹിച്ചു. പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കുണ്ടിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിയാസ് ടി, ഒ അലവി, ആർ കോമുക്കുട്ടി ഹാജി, കുട്ടൻ കെ പി ആർ, കുഞ്ഞായി കെ ,സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, പി,മൊയ്തീൻകുട്ടി പി, എൻ വഹാബ് എന്നിവർ സംസാരിച്ചു. ട്രെയിനർ അബ്ദുൽ കരീം ടി നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.