Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനയ്ക്കിടെ സംഘർഷം; കേരള കോൺ​ഗ്രസ് (എം) നേതാവിനെതിരെ നടപടി.

04 Feb 2025 21:06 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനയ്ക്കിടെ സംഘർഷം ഉണ്ടാക്കിയ സംഭവത്തിൽ കേരള കോൺ​ഗ്രസ് (എം) നേതാവിനെതിരെ നടപടി. കേരള കോൺഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം പ്രസിഡൻ്റിൻ്റെ ചാർജ്ജ് വഹിക്കുന്ന ബാബു ജോസഫിനെതിരെയാണ് നടപടി.പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി ബാബു ജോസഫിൽ നിന്ന് രാ‍ജി എഴുതി വാങ്ങിക്കുകയായിരുന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തതായാണ് സൂചന. സംഘർഷത്തിനിടെ ഫാദർ ജോൺ തോട്ടുപുറത്തിന് സാരമായി പരിക്കേറ്റിരുന്നു. കുർബാനയ്ക്കിടെ വിമത വിഭാഗമാണ് ആക്രമണം നടത്തിയതെന്ന് ആരോപണമുണ്ട്. സംഘർഷത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പള്ളി പൂട്ടിക്കുകയായിരുന്നു. കുർബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാ​ഗം വിശ്വാസികൾ പ്രതിഷേധം ഉയർത്തി ചേരിതിരിഞ്ഞ് വാക്കേറ്റത്തിലേക്കും കൈയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു. ബാബു ജോസഫ് സ്വയം രാ‍ജി എഴുതി നൽകുകയായിരുന്നുവെന്നും

ഫാദർ ജെറിൻ പാലത്തിങ്കലിനെ ഒരു സംഘം പളളിക്കുള്ളിൽ പൂട്ടി ഇട്ട് കൈയ്യേറ്റം നടത്തുന്നതിനിടെ അക്രമത്തിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കാനായി ബാബു ജോസഫിൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം ശ്രമിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. സംഘർഷത്തിനിടെ ഫാദർ ജെറിനും പരിക്കേറ്റിരുന്നു. ഈ മാസം 15 വരെ ഫാദർ ജെറിന് കുർബാന നടത്തുന്നതിനടക്കം കോടതി ഉത്തരവ് നിലനിന്നിരുന്നു. അതിനിടെയാണ് അതിരൂപതയുടെ ഉത്തരവ് പ്രകാരം ഫാദർ ജോൺ തോട്ടുപുറം പള്ളിയിൽ സ്ഥാനം ഏറ്റെടുക്കാൻ എത്തിയത്.ഇതോടെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷത്തിന് തുടക്കം.



Follow us on :

More in Related News