Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിമ്മിനി ഇക്കോടുറിസം ഒന്നാം ഘട്ടം നിർമ്മാണ ഉദ്ഘാടനം

15 Mar 2025 15:27 IST

ENLIGHT REPORTER KODAKARA

Share News :


     പശ്ചിമഘട്ടമലനിരകളിലെ ഏറ്റവും മനോഹരമായ ടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നായ ചിമ്മിനി വനമേഖലയിൽ അനുവദിക്കപ്പെട്ട 2 കോടി രൂപയിൽ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ യുടെ പ്രവൃത്തികളുടെ നിർമ്മാണമാണ് ഉദ്ഘാടനം ചെയ്തത്. ടോയ്ലറ്റ് ബ്ലോക്കുകൾ, കഫ്റ്റേരിയ പ്രവേശന കമാനം ഉൾപ്പടെയുള്ള നിരവധി പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെട്ടു ത്തിയിട്ടുള്ളത്. വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തിൻ്റെടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിക്കായി ടൂറിസം വകുപ്പ് അനുവദിക്കുന്ന 50ലക്ഷം രൂപയുടെ പ്രവൃത്തികളും ഉടൻ ആരംഭിക്കും എന്നും എം.എൽ എ അറിയിച്ചു. സോളാർ ബോട്ട് ഉൾപ്പെടെയുള്ള നിരവധി സൗകര്യങ്ങൾ രണ്ടാം ഘട്ടത്തിൽ ഏർപ്പെടുത്തും. 2025- വർഷത്തെ സംസ്ഥാന ബജറ്റിൽ 1 കോടി രൂപ ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ടെന്നും ആയതിൻ്റെ നടപടികളും കാലതാമസംകൂടാതെ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കലാപിയ സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻIAS . മുഖ്യാതിഥിയായിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഇ.കെ. സദാശിവൻ അഡ്വ അൽജോ പുളിക്കൻ, വാർഡ് മെമ്പർ അഷ്റഫ് ഡി.എസ്, പീച്ചി വൈൽഡ് ലൈഫ് വാർഡൻവി.ജി. അനിൽ കുമാർ, അസി. വൈൽഡ് ലൈഫ് വാർഡൻ K Mമുഹമ്മദ് റാഫി, ഇറിഗേഷൻ എക്സി. എഞ്ചിനീയർ (ഇൻ ചാർജ്) അരുൺ ലാൽ, തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News