Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ടി.വിപുരത്ത് ഉത്സവത്തിനിടെ പിടിയാനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം

04 Apr 2024 00:13 IST

CN Remya

Share News :

കോട്ടയം: വൈക്കം ടി.വിപുരത്ത് ഉത്സവത്തിനിടെ പിടിയാനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം. ടി.വി പുരത്ത് ഉത്സവത്തിൻ്റെ എഴുന്നള്ളിപ്പിനിടെ  ഇടഞ്ഞ പിടിയാനയുടെ ചവിട്ടേറ്റ് ചങ്ങനാശ്ശേരി സ്വദേശി സാമിച്ചൻ  (25) ആണ് മരിച്ചത്. ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്  എത്തിച്ച തോട്ടയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് എഴുന്നള്ളിപ്പിന് ഇടയിൽ ഇടഞ്ഞത് പിന്നിൽ നിന്നിരുന്ന രണ്ടാം പാപ്പാൻ തള്ളിയിട്ട ശേഷം ചവിട്ടുകയായിരുന്നു 

ഉടൻ തന്നെ ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

Follow us on :

More in Related News